ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് ശുചിത്വത്തിൽ നിന്നും ആണല്ലോ ? ഞാൻ ഇന്നിവിടെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത് ശുചിത്വം എന്ന വിഷയത്തെക്കുറിച്ചാണ് . "ശുചിത്വം എന്നത് എല്ലാ മനുഷ്യരിലും ഉണ്ടാകേണ്ട ഒന്നാണ്" . നാം സ്വയം ശുദ്ധിയാകുകയും മറ്റുള്ളവരെ ശുദ്ധിയായി ഇരിക്കാൻ പ്രേരിപ്പിക്കുകയും വേണം. അന്തരീക്ഷം നാം മലിനമാക്കുന്നതിലൂടെ നമുക്ക് പലതരം അസുഖങ്ങൾ പിടിപെടും. ആ അസുഖങ്ങൾ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കഴിയും വിധം അപകടകാരിയാണ്. ഇപ്പോൾ നമ്മുടെ ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കൊറോണ എന്നകോവിഡ് 19 ഇതിലുൾപ്പെടും. ഈ അസുഖം ഇനിയും മുന്നോട്ട് പോവുകയാണെങ്കിൽ മനുഷ്യർ തന്നെ ലോകത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ വേണ്ടിവരും. ഈ വൈറസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന എന്നതാണ്. ഈ വൈറസിനെ വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് ഒരു പരിധി വരെ തടയിടാൻ കഴിയും. കൈയും മുഖവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ,ആവശ്യമില്ലാതെ പുറത്തിറങ്ങാതെ ഇരിക്കുക, രോഗമുള്ളവരുമായി ഇടപെടാതിരിക്കുക , പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. എന്നീ ശുചിത്വശീലങ്ങൾ പാലിച്ച് ഈ വൈറസിനെതിരെ ഒരുമിച്ച് പോരാടാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം