ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/കൊറോണ കാലം - എന്റെ അനുഭവത്തിൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം - എന്റെ അനുഭവത്തിൽ

'അഹല്യ'..... എന്നുള്ള അമ്മയുടെ വിളി കേട്ടാണ് ഞാൻ ഉണർന്നത്. ഇപ്പോൾ സ്കൂൾ അവധിയായതിനാൽ വീട്ടിൽ തന്നെയാണ്. അടുത്തുള്ള കൂട്ടുകാരുടെ വീട്ടിൽ പോകാനോ, കൂട്ടം കൂടി കളിക്കാനോ കഴിയുന്നില്ല. മുഴുവൻ സമയവും വീടിനകത്ത് തന്നെയാണ്. എല്ലാവരും വീട്ടിൽ ഉള്ളതിനാൽ സന്തോഷമാണ്. ഞാനും ചേട്ടനും പുസ്തകങ്ങൾ വായിക്കും, ചിത്രങ്ങൾ വരയ്ക്കും, കുറച്ചുസമയം അമ്മയെ സഹായിക്കും. അമ്മ ഞങ്ങൾക്കെല്ലാവർക്കുമായി മാസ്ക്കുകൾ തച്ചുതന്നു. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുന്നത് ഞാൻ ശീലമാക്കി. അച്ഛൻ പറയാറുണ്ട് സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് കുട്ടികളായ നിങ്ങൾ മറ്റുള്ളവർക്ക് മാതൃകയായി മാറുക. ഇനിയൊരിക്കലും ഇങ്ങനെ ഒരു അവധിക്കാലം വരാതിരിക്കാനായി പ്രാർത്ഥിക്കാം.
'കോവിഡ് 19‘
നമുക്കു പകരാതെ നോക്കാം
നമ്മളാൽ പകരാതെ നോക്കാം
അതിനാൽ എല്ലാവരും
വീട്ടിൽ സുരക്ഷിതരായിരിക്കൂ.........

അഹല്യ കൃഷ്ണ൯ യു പി
2 B ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം