ഗവ. എൽ. പി. എസ്. പരവൂർക്കോണം/അക്ഷരവൃക്ഷം/സുഹൃത്ത് ബന്ധം കിട്ടാൻ ഞാൻ അർഹനല്ല

Schoolwiki സംരംഭത്തിൽ നിന്ന്
സുഹൃത്ത് ബന്ധം കിട്ടാൻ ഞാൻ അർഹനല്ല

പണ്ട് പണ്ട് ചൈനയിലെ വുഹാൻ എന്ന പട്ടണത്തിൽ ഒരു രാക്ഷസ കുട്ടി ജനിച്ചു. പേര് കോവിഡ്. അവനെ ആരും കളിക്കാൻ കൂട്ടില്ലായിരുന്നു. അങ്ങനെ ഒരു ദിവസം അവൻ റോഡിലൂടെ നടന്നു പോവുകയായിരുന്നു. അപ്പോൾ ചൈനയിലെ കൊട്ടാരം കണ്ടു. അവിടെ രാജകുമാരൻ നിന്ന് കളിക്കുകയായിരുന്നു. അപ്പോൾ അവന് ഒരു ബുദ്ധി തോന്നി. അവൻ രൂപം മാറി ഒരു ബാലനായി. എന്നിട്ട് രാജകുമാരന്റെ അടുത്ത് ഭടന്മാരുടെ കണ്ണുവെട്ടിച്ച് ചെന്നു.

രാജ: ഹായ് നീ എന്റെ കൂടെ കളിക്കാൻ വരുന്നുണ്ടോ?
കൊറോണ: തീർച്ചയായും
രാജ: ആട്ടെ, നിന്റെ പേരെന്താ??
കൊറോണ: കോവിഡ്. പരിചയമുള്ളവർ കൊറോണ എന്നും വിളിക്കും. നിന്റെ പേരെന്താ??
രാജ: മാർക്ക്, വാ നമുക്ക് കളിക്കാം..

അങ്ങനെ കോവിഡ് അവനെ തൊട്ടു തിരുമുകയും ഒക്കെ ചെയ്തു. വൈകാതെ മാർക്കിനും കൊറോണ എന്ന രോഗം വന്നു. അങ്ങനെ കൊട്ടാരം വൈദ്യൻ ഒരുപാട് ശ്രമിച്ചിട്ടും ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാനായില്ല. അങ്ങനെ അയൽ രാജ്യത്ത് നിന്ന് സയൻസ് പണ്ഡിതനായ ഒരു ശാസ്ത്രജ്ഞനെ കൊണ്ടുവന്നു. അങ്ങനെ അദ്ദേഹത്തിന്റെ കഠിനാധ്വാനം കാരണം ആ മരുന്ന് കണ്ടുപിടിച്ചു. അങ്ങനെ മാർക്കിന് അസുഖം ഭേദമായി. ഇതിന് കാരണം കോവിഡ് ആണെന്നറിഞ്ഞ് മാർക്ക് അവനെ കൊട്ടാരത്തിൽ നിന്ന് പുറത്താക്കി. എന്നിട്ട് പറഞ്ഞു സുഹൃത്ത് ബന്ധം കിട്ടാൻ നീ അർഹനല്ല.കോവിഡിന് കളിക്കാൻ ആരെയും ഇനി കിട്ടില്ല എന്ന് അറിഞ്ഞതുകൊണ്ട് വിഷമത്തിൽ അവൻ തിരികെ നടന്നു...

സായി ദർശന
5 എ ഗവ.എൽ.പി.എസ്.പരവൂർക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ