മണ്ണിൽ നല്ല കളിവീടുണ്ടാക്കി
കളിച്ചു രസിച്ചീടേണം
പാടവരമ്പിലൂടോടീടേണം
പൂവാലിപ്പശുവിനെ പിടിക്കേണം
കണ്ണാരം പൊത്തി പൊത്തി കളിച്ചിടേണം
പുഴയിൽ നീന്തി തുടിച്ചിടേണം
മാരി വരുമ്പോൾ നനഞ്ഞിടേണം
ഇനിയെന്നു കഴിയും കൂട്ടുകാരെ
നല്ല മണ്ണും,വിണ്ണും,വെള്ളവും കാണാൻ
പറയൂ പറയൂ കൂട്ടുകാരെ