ഗവ. എൽ. പി. എസ്. പന്നിയോട്/അക്ഷരവൃക്ഷം/ഞാനും എൻ്റെ വീടും

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനും എൻ്റെ വീടും

പ്രീയ കൂട്ടുകാരെ നമ്മുടെ ഇപ്പോഴത്തെ ദൗത്യമെന്നത് ഒരു ശുചിത്വമുള്ള നല്ലൊരു സമൂഹത്തെ എങ്ങനെ വാർത്തെടുക്കാം എന്നുള്ളതാണ്.അതിനായി നമുക്ക് എന്തൊക്കെ ചെയ്യാ൦ ? നാം നമ്മുടെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കണം,ദിവസവും കുളിക്കണം,പല്ലുകൾ വൃത്തിയായി സൂക്ഷിക്കണം.നഖങ്ങൾ വെട്ടി കൈകാലുകൾ വൃത്തിയായി സൂക്ഷിക്കണം,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം,ദിവസവും ഈശ്വരനെ ധ്യാനിക്കണം.ഇതൊക്കെ ചെയ്യുമ്പോൾ നമുക്ക് നമ്മുടെ ശരീരത്തെ രോഗങ്ങളിൽനിന്ന് രക്ഷിക്കാൻ കഴിയും.അതുപോലെ നമ്മുടെ വീടും,പരിസരവും വൃത്തിയായി സൂക്ഷിക്കണം.ഈച്ച,കൊതുക് ഇവയുടെ ഉറവിടങ്ങളെ നശിപ്പിക്കണം.വീടിനകത്തും പുറത്തുമുള്ള ഉപയോഗവസ്തുക്കൾ അടുക്കും,ചിട്ടയോടും സൂക്ഷിക്കണം.ഇതൊക്കെ ചെയ്യുന്നതിലൂടെ നമ്മുടെ വീടും,സമൂഹവും ശുചിത്വമുള്ളതായി മാറും.ഇതിനായി നമുക്കൊരുമിച്ച് കൈകോർക്കാം.

ആഷിമ ഐസക്
2 A ഗവ.എൽ.പി.എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം