ഗവ. എൽ. പി. എസ്. നെടുവൻതറട്ട/അക്ഷരവൃക്ഷം/മായാജാലം

Schoolwiki സംരംഭത്തിൽ നിന്ന്
മായാജാലം

പണ്ട് ഒരു കൊച്ചു ഗ്രമത്തിൽ രണ്ട് ഉറ്റ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അപ്പുവും, അച്ചുവും രണ്ടുപേരും നല്ല ചങ്ങാതിമാരായിരുന്നു. ഒരു ദിവസം സ്കൂളിലേക്ക് നടന്നു പോകുന്ന വഴിയിൽ അപ്പുവിന് കുറ്റിപെൻസിൽ കിട്ടി. അച്ചു ചോദിച്ചു എനിക്ക് ഈ പെൻസിൽ തരുമോ പക്ഷേ അപ്പു കൊടുത്തില്ല. അവർ ക്ലാസ്സിലെത്തി ആ കുറ്റിപെൻസിൽ എടുത്തി എഴുതി. ഇവിടെയാണ് അത്ഭുതം തുടങ്ങുന്നത്. ഈ പെൻസിൽ കൊണ്ട് അത്ഭുതങ്ങൾ കാട്ടി അവൻ വലിയ നിലയിലായി. ഒരു ദിവസം അപ്പു ഫുഡ്ബോൾ കളിക്കയായിരുന്നു. അച്ചു എന്നേയുംകൂടി കളിക്കാൻ കൂട്ടുമോ, അപ്പോൾ അപ്പു നീ താഴ്ന്നവനാണ് ഇത് കേട്ട അച്ചുവിന് സങ്കടം വന്നു. അവിടെ കളിച്ചുകൊണ്ടിരുന്ന എല്ലാവരും അച്ചുവിനെ പരിഹസിച്ചു. തിരികെ നടന്നു പോകുമ്പോൾ അച്ചുവിന് മായാജാല പേന‍ കിട്ടി. അങ്ങനെ അച്ചുവും മായാജാല പേന വച്ച് അത്ഭുതങ്ങൾ കാട്ടി വലിയവനായി. അങ്ങനെയിരിക്കെ അപ്പുവിൻെറ പെൻസിൽ ഒടിഞ്ഞുപോയി അപ്പു പണ്ടത്തെ പോലെ താഴ്ന്നുപോയി. വലിയവനായ അച്ചുവിനോട് അപ്പു എന്നെയും കൂടെ കളിക്കാൻ കൂട്ടുമോ എന്ന് ചോദിച്ചു. മുമ്പ് അപ്പു പറഞ്ഞതുപോലെ പറയാതെ അവനെ കളിക്കാൻ കൂട്ടി നല്ല സുഹൃത്തുക്കളായി അവർ കഴിഞ്ഞു.

ജഗനാഥൻ റ്റി.എസ്.
4 ഗവ. എൽ.പി.എസ്. നെടുവൻതറട്ട, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ