ആകാശത്തിൽ കണ്ടില്ലേ
നക്ഷത്രത്തിൻ കൂട്ടങ്ങൾ
താനനം തുള്ളും നക്ഷത്രം
മലയുടെ അരികിൽ ഇരിക്കുന്ന
നക്ഷത്രത്തിൻ ചങ്ങാതിയായ
അമ്പളിമാമനുണ്ടല്ലോ
നമ്മൾ പോകും വഴിയെല്ലാം
നിഴലായി വരുന്നൊരു ചങ്ങാതി
താനനം തുള്ളും താരകങ്ങളും
നിഴലായി വരുന്നൊരു ചന്ദ്രനു
കിഴക്കേ ചക്രവാളത്തിലുദി
ച്ചുവരുന്നൊരു സൂര്യൻ
ഇവയെല്ലാം ചേർന്നാൽ
ആഹാ നമ്മുടെ ആകാശം