ഗവ. എൽ. പി. എസ്. തൃക്കാക്കര/പുസ്‌തക തൊട്ടിൽ നിറയ്ക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
പുസ്തക തൊട്ടിൽ നിറക്കൽ പരിപാടിയിൽ നിന്ന്

"വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക" എന്നാഹ്വാനം ചെയ്ത പി. എൻ. പണിക്കരുടെ സ്മരണാർത്ഥം വായന ദിനത്തിൽ ആരംഭിച്ച ഒരു പദ്ധതിയാണിത്. ഈ പദ്ധതിയിലൂടെ ശേഖരിച്ച ഒട്ടനേകം പുസ്തകങ്ങൾ ഇന്ന് ഈ വിദ്യാലയത്തിലുണ്ട്. അതുകൊണ്ട് തന്നെ 2018 ൽ എറണാകുളം ജില്ലയിലെ ഏറ്റവും നല്ല ക്ലാസ് ലൈബ്രറിക്കുള്ള അവാർഡ് ഈ വിദ്യാലയം കരസ്ഥമാക്കി. ഏറ്ററ്വും കൂടുതൽ പുസ്തകങ്ങൾ വായിച്ച് കുറിപ്പ് തയ്യാറാക്കുന്ന കുട്ടിക്കും ഏറ്റവും കൂടുതൽ പുസ്തകങ്ങൾ ഉള്ള ക്ലാസ് ലൈബ്രറിക്കും എല്ലാ വർഷവും സമ്മാനങ്ങൾ നൽകി വരുന്നു.