ഗവ. എൽ. പി. എസ്. കുഴക്കാട്/അക്ഷരവൃക്ഷം/ആർക്കും വേണ്ടാത്ത കാക്കകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആർക്കും വേണ്ടാത്ത കാക്കകൾ


ഒരു ദിവസം അമ്മു മുറ്റത്തിരുന്നു ആഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരിന്നു . പെട്ടെന്ന് അവളുടെ അടുത്തേക്ക് കുറെ കാക്കകൾ വന്നു . അവൾ കാക്കയെ ആട്ടിപ്പായിക്കാൻ തുടങ്ങി. അവൾ മുത്തശനോട് ചോദിച്ചു: മുത്തശ്ശാ ….ഈ കാക്കകളേ കൊണ്ട് നമുക്കെന്തു പ്രേയോജനമാണുള്ളത് ? മുത്തശ്ശൻ: അമ്മു അങ്ങെനെ പറയരുത്, നമ്മുടെ പരിസരം വൃത്തിയാക്കുന്നതിൽ 100 ഇൽ 60 % കാക്കകൾക്ക് പങ്ക്കുണ്ട് . നമ്മൾ വലിച്ചെറിയുന്ന അവശിഷ്ടങ്ങൾ കൊത്തിപ്പെറുക്കി തിന്നുകയും പരിസര ശുചിത്വം പാലിക്കുകയും ചെയ്യുന്നു. പരിസര ശുചിത്വമോ? അതെന്താ അമ്മുവിന് വീണ്ടും സംശയമായി. മുത്തശ്ശൻ തുടർന്നു : മോളേ .. പരിസര ശുചിത്വം എപ്പോഴും നമ്മൾ പാലിക്കേണം . പരിസരത്തു വലിച്ചെറിയുന്ന ചപ്പുചവറുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും വളരെയേറെ പ്രകൃതിക്കു ദോഷം ചെയ്യുന്നുണ്ട് . അമ്മു വീണ്ടും ചോദിച്ചു: മുത്തശ്ശാ .. നമ്മൾ ഈ പ്ലാസ്റ്റിക് കവറുകൾ എന്തു ചെയ്യേണം ? മുത്തശ്ശൻ : മോളേ ..പ്ലാസ്റ്റിക്കുകൾ കത്തിച്ചു കളയാതെ ചെറിയ ചെറിയ ചെടിച്ചട്ടികളായി രൂപം നൽകി പച്ചക്കറികൾ , ചെടികൾ എന്നിവ നട്ടുവളർത്താം . അമ്മു : മുത്തശ്ശാ ..കാക്കകൾ വന്നതു കാരണം എനിക്ക് കുറേ കാര്യങ്ങൾ മനസ്സിലാക്കാനും കഴിഞ്ഞു . മുത്തശ്ശൻ : അമ്മു എവിടെ പോകുന്നു ? അമ്മു: ഞാനിപ്പോൾ വരാം മുത്തശ്ശാ , ഈ കാര്യങ്ങൾ എന്റെ കൂട്ടുകാരെക്കൂടി അറിയിക്കട്ടെ. മുത്തശ്ശൻ: ഈ അമ്മുവിൻറെ ഒരു കാര്യം . മുത്തശ്ശൻ ചിരിച്ചു.

മേഘ മോഹനൻ
4 A ഗവണ്മെന്റ് എൽ പി എസ്സ് കുഴക്കാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ