ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/കൊറോണ വൈറസ് പഠിപ്പിച്ചസ്വാതന്ത്ര്യം.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് പഠിപ്പിച്ച സ്വാതന്ത്ര്യം.

സ്ക്കൂളിൽ പോയിട്ട് എത്ര ദിവസമായി. അവിടപ്പോയാൽ കളിക്കാനും കഴിയുമായിരുന്നു. വീട്ടിലാണെങ്കിൽ ഗേറ്റിന്റെ പുറത്തിറങ്ങാനും കൂടി അനുവദിക്കുന്നില്ല. വീട്ടിലെല്ലാരും എപ്പഴും കൊറോണ കൊറോണ എന്നേ പറയുന്നുളളു. കൊറോണ ആയതുകൊണ്ട് പുറത്തൊന്നും പോകാതെ വീട്ടിൽത്തന്നെ ഇരിക്കണമെന്ന്. അപ്പഴാണ് മുറ്റത്ത് ഒരു മൂലയിൽ കൂട്ടിൽ ഇരിക്കുന്ന തത്ത കരയുന്നത് കേട്ടത്. അപ്പോ..തത്തയോ? അതു കൊറോണാന്ന് കേക്കുമ്മുമ്പേ കൂട്ടിലല്ലേ കിടക്കുന്നത് ?പിന്നെന്തിന് അതിനെ കൂട്ടിലിങ്ങനെ? എന്റെമ്മോ എനിക്ക് ശ്വാസം മുട്ടുമ്പോലെ...അച്ഛന്റേം അമ്മേടേം ചേച്ചീടേം അമ്മൂടേം അപ്പുപ്പന്റേം കൂടെ ആയിട്ടും എനിക്ക് ഒരു രസവുമില്ല. പൊറത്ത് കളിക്കാൻ പോകാൻ പറ്റാതെ എന്തൊരു കഷ്ടം. അപ്പൊ ഈ കഷ്ടമില്ലേ? അതിന് പുറത്ത് പോയി കളിക്കണ്ടേ? അതിനെ നമ്മളല്ലേ കൂട്ടിലടച്ചിട്ടിരിക്കുന്നത്. എനിക്കും വീട് തത്തേരെ കൂട് പോലെ ആയല്ലോ?പക്ഷേ കാക്കേം കിളിയുമൊക്കെ ഒരുപാട് പുറത്തുണ്ടല്ലോ പിന്നെന്തിന് ഈ തത്ത? അമ്മ യോട് പറയാം അതിനെ തുറന്നു വിടാൻ. നമ്മള് ഇപ്പൊ വീട്ടില് കിളികളെപ്പോലെ കൂട്ടിലായില്ലേ അമ്മേ? നമുക്ക് ഇനി കിളിയെ തുറന്ന് വിടാം. അത് പുറത്ത് പോയി കളിക്കട്ടെ. അതാണ് അതിന്റെ സ്വാതന്ത്ര്യം.

അൽസാദത്ത്
4 ബി ഗവ: എൽ പി എസ് കുളത്തുമ്മൽ കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം