ഗവ. എൽ. പി. എസ്. കുളത്തുമ്മൽ/അക്ഷരവൃക്ഷം/അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
അനുഭവം

നിനച്ചിരിക്കാത്ത നേരത്താണ് സ്കൾ അവധി എത്തിയത്. കൊറോണ എന്നൊക്കെ പത്രങ്ങളിൽ വായിച്ചിരുന്നു.പക്ഷെ അത് നമ്മുടെ ഈ സ്‌കൂൾ നേരത്തേ അവധി നൽകുന്ന തരത്തിൽ ബാധിയ്ക്കുമെന്ന് ഒരിക്കലും കരുതിയില്ല. എന്തൊക്കെ പരിപാടികൾ ആയിരുന്നു നമുക്കായി തയ്യാറാക്കിക്കൊണ്ടിരുന്നത്. സ്‌കൂൾ വാർഷികം, പരീക്ഷകൾ, വിടവാങ്ങൽ പരിപാടികൾ തുടങ്ങി എന്തോക്കെ . എല്ലാം തകർന്നുപോയില്ലേ.! സ്‌കൂൾ വാര്ഷികത്തിനായുള്ള ഡാൻസുകളുടെ അവസാന വട്ട റിഹേഴ്സ്‍ൽ നടന്നുവരികയായിരുന്നു. അതോടൊപ്പം നമ്മുടെ പ്രിയപ്പെട്ട സംഗീത അധ്യാപികയുടെ പാട്ടുകൾ എന്നിവയും. നമ്മുടെ പ്രിയപ്പെട്ട ഹെഡ്മിസ്ട്രസ്സ് ടീച്ചർ നമുക്കായി ഒരു ചെറുസദ്യയും ഒരുക്കിയിരുന്നതായി അറിഞ്ഞിരുന്നു.എന്തുചെയ്യാം എല്ലാ പ്രതീക്ഷകളും പോയി. എങ്കിലും അവസാന ദിവസം നമ്മളെല്ലാവരും ചേർന്ന് നടത്തിയ ഒരു ചില പരിപാടികൾ ഒരുപാട് സന്തോഷം തോന്നി. എന്തിനാണ് അവധിതന്നതെന്നും വീട്ടിലെത്തിയാൽ പാലിക്കേണ്ട കാര്യങ്ങളും റ്റീച്ചർ പറഞ്ഞുതന്നതു് ഏറെ ഇതിനെക്കുറിച്ച അറിവ് നൽകി.കൈ കഴുകലിന്റെ പ്രാധാന്യം മുൻപ് ദേശീയ കൈകഴുകൽ ദിനത്തിൽ നാം പഠിച്ചിരുന്നു അത്‌ ഇപ്പോഴാണ് പ്രയോഗത്തിൽ വരുത്തിയത്. പിന്നീട് പത്രത്തിലൂടെയും ടിവിയിലൂടെയും കൊറോണ വൈറസിന്റെ പ്രവർത്തനങ്ങൾ മനസ്സിലായപ്പോഴാണ് ഇവൻ നിസ്സാരക്കാനല്ല എന്നറിയുന്നത് . ചൈനയിൽ തുടങ്ങി എത്രപെട്ടെന്നാണ് നമ്മുടെ നാട്ടിലെത്തിയത് . ഈ അവസ്ഥയിൽ വീട്ടിലിരിക്കുന്നതിന് സർക്കാർ നിർദ്ദേശം വന്നതിനാൽ രോഗവ്യാപനം വലിയതോതിൽ നമ്മുടെ നാട്ടിൽ ഉണ്ടായില്ല. എന്തായാലും ഈ വീട്ടിലിരിപ്പ് നാളുകളിൽ പലതരത്തുലുള്ള അറിവുകൾ നേടാനായി . ഫോണുകളിൽ വരുന്ന അറിവുകൾ പത്രത്തിലുലൂടെ ലഭിക്കുന്ന പരീക്ഷണങ്ങൾ എന്നിവ പരീക്ഷിക്കാനായി. പല കൃഷികളും പരീക്ഷിച്ചു. അപ്പോഴാണ് അക്ഷരവൃക്ഷം പരിപാടിയിലേക്ക് കുറിപ്പുകൾ അയക്കാൻ ടീച്ചറുടെ മെസേജ് കിട്ടിയത് . അതും ഒരു അനുഭവക്കുറിപ്പായി നൽകുകയാണ് . ഈ പ്രതിസന്ധികൾ എത്രയും വേഗം മാറാൻ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു,

അക്ഷര
4ബി ഗവ: എൽ പി എസ് കുളത്തുമ്മൽ കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം