ഗവ. എൽ. പി. എസ്. ആര്യവിലാസം/അക്ഷരവൃക്ഷം/രണ്ടു കൂട്ടുകാർ
രണ്ടു കൂട്ടുകാർ
ഒരിടത്തു രാമു എന്ന കൃഷിക്കാരനും, ജോയ് എന്ന ഫാക്ടറി ഉടമയും ഉണ്ടായിരുന്നു. ഒരു നാൾ രാമു കൃഷിക്ക് ആവശ്യമായ ജലമെടുക്കാൻ കുടവുമായി പുഴക്കടവിലേക്കു വന്നു. അപ്പോഴാണ് രാമു ആ കാഴ്ച കണ്ടത് ! പുഴയിലെ മീനുകളെല്ലാം ചത്തു പൊങ്ങിക്കിടക്കുന്നു. ഇത് കണ്ട രാമു എന്താണ് കാര്യമെന്നറിയാതെ അന്തംവിട്ടുനിന്നു.. കരണമന്വേഷിച്ചു ചെന്ന രാമു കണ്ടത് ജോയ് തന്റെ ഭാക്ടറിയിൽ നിന്നുള്ള മലിനജലം നദിയിലേക്കൊഴുക്കുന്നതാണ്.. രാമുവിനെ കണ്ട ജോയ് പരിഹസിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു എന്നെ ഈ നദിയും നികത്തി ഭാക്ടറി നിർമ്മിക്കും, എന്നിട്ട് ഇവിടെയുള്ള മരമെല്ലാം വെട്ടി നശിപ്പിക്കും.. രാമു നിശബ്ദനായി നിന്നുപോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ രാമു ജോയിയോടു പറഞ്ഞു. ഈ നദി നികത്തിയാൽ ഈ ഗ്രാമത്തിലെ ജനങ്ങളെല്ലാം വെള്ളം കിട്ടാതെ മരിക്കും. ഈ ഗ്രാമത്തിനു വെള്ളം കിട്ടുന്ന ഒരേ ഒരു നദി ഇതാണ് അത് നിങ്ങൾ ഓർക്കുക. ഈ മരങ്ങൾ വെട്ടുന്നതിലൂടെ ഇവിടെയുള്ള ജീവജാലങ്ങളും നശിക്കും.. പ്രകൃതിയെ നശിപ്പിച്ചാൽ പ്രളയമെന്ന മഹാദുരന്തം നമ്മെത്തേടി വരുമെന്നു നീ കണ്ടതല്ലേ. ഇപ്പോൾ നോക്കു കൊറോണയെന്ന ഈ മഹാമാരിയിൽ ലോകം മുഴുവൻ ഭയന്ന് നിൽക്കുകയാണ്. അതുകൊണ്ട് നീ നിന്റെ തീരുമാനം ഉപേക്ഷിക്കണം.രാമുവിന്റെ വാക്ക് കേട്ടു തന്റെ പ്രവർത്തികൾ തെറ്റാണെന്നു മനസിലായി. എന്നെ നമുക്കൊരുമിച്ചു നമ്മുടെ നാടിനുവേണ്ടി പ്രയത്‌നിക്കാം...
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ