ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം ( കൊറോണ )

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം ( കൊറോണ )

രോഗപ്രതിരോധമാണ് രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ ഉചിതമെന്ന് പറയാറുണ്ട്. ലോകം മുഴുവൻ കാട്ടുതീ പോലെ കൊറോണ(കോവിഡ് 19)എന്ന പകർച്ചവ്യാധി പടർന്നു പിടിക്കുകയാണ്. കൊറോണ തീർച്ചയായുംനിസ്സാരമല്ല. സൂക്ഷിച്ചില്ലെങ്കിൽ നാടുമുഴുവൻ വ്യാപിച്ച് ഒട്ടേറെപ്പേരുടെ ജീവന് തന്നെ ആപത്താണ്. മൂക്കൊലിപ്പ്,തൊണ്ടവേദന,ചുമ,തലവേദന, പനി ഇവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ
1. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം.
2. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും വൃത്തിയായി കഴുകണം.
3. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂടണം.
4. കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ,മൂക്ക്,വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്.
5. പനി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരോട് ഇടപഴകരുത്.
6. സാമൂഹിക അകലം പാലിക്കണം.


വിഘ്നേഷ് പി
2 A ഗവ.എൽ പി എസ്‌ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം