ഗവ. എൽ. പി. എസ്സ്. വെട്ടിയറ/അക്ഷരവൃക്ഷം/മറക്കാത്ത ശീലം

Schoolwiki സംരംഭത്തിൽ നിന്ന്
മറക്കാത്ത ശീലം

ലോകം മുഴുവൻ ഉണ്ടൊരു വിരുതൻ
നമ്മുടെ നാട്ടിലും വന്നാ വിരുതൻ
ചൈനയിൽ നിന്നും എത്തീ വിരുതൻ
ലോകം മുഴുവൻ ലോക്ക് ഡൗൺ ആക്കി.
ഫാസ്റ്റ് ഫുഡ് ശീലിച്ച മലയാളികൾ നാം
വീട്ടിലെ ഭക്ഷണം കഴിച്ചു തുടങ്ങി.
ചിക്കനും മട്ടനും ഒന്നും വേണ്ട...
കഞ്ഞിയും പയറും ഉള്ളത് മതിയേ...
കറങ്ങി നടന്ന ആൾക്കാരെല്ലാം...
വീട്ടിൽ സമയം പങ്കിടുന്നല്ലോ...
മലിനീകരണം കുറവുണ്ടല്ലോ...
ജലാശയങ്ങൾ തെളിഞ്ഞു തുടങ്ങി.
മാലിന്യങ്ങൾ കുറയുന്നല്ലോ...
റോഡിൽ ദുർഗന്ധം ഇല്ലാതായി.
കുഞ്ഞൻ വിരുതനെ തുടച്ചു നീക്കാൻ
ലോകം മുഴുവൻ ഒത്തൊരുമിക്കാം.
ലോക്ക് ഡൗൺ സമയം നാം ശീലിച്ച
നല്ല ശീലങ്ങൾ കൈവിടരുതേ...


കാശി ഡി
1 A ഗവ.എൽ പി എസ്‌ വെട്ടിയറ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത