ഗവ. എൽ. പി. എസ്സ്. പുളിമാത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി കാഴ്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി കാഴ്ചകൾ


മാവേലി വാണൊരു മാമലനാടിന്റെ
മാറിയ ഗതിയിതോർത്തിരിപ്പു ഞാൻ?

ചേറിന്റെ മാറിൽ ചേലിലൊഴുകുന്നു
ചേലുള്ള ഒരുറവ ഇതെങ്ങുപോയി?

കാറ്റിന്റെ താളത്തിൽ അന്തിയിലെത്തുന്ന
പാലപ്പൂ മണവുമിതെങ്ങുപോയി?

തെളിനീരരുവിയിൽ നീന്തിതുടിക്കുന്ന
മീനുകൾ മായുന്നതെന്തുകൊണ്ട്‌?

മാലിന്യം റോഡിലൂടെ ഒഴിക്കുന്നതാരാണ്
മനുഷ്യരോ അതോ രക്ഷസരോ?

മാറാ വ്യാധികൾ ഒരൊന്നുമിങ്ങനെ
മാലോകരെ കൊന്നൊടുക്കീടുന്നു.

എന്നിട്ടും പാഠങ്ങൾ പഠിക്കാത്തതെന്താണ്
പാടൽ പൈങ്കിളിയേ.

 

പാർവ്വതി എസ് എസ്
2 A ഗവ. എൽ. പി. എസ്സ്. പുളിമാത്ത്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത