ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അവധിക്കാലം


എന്റെ അവധിക്കാലം വളരെയധികം സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു ഈ അവധിക്കാലം എനിക്ക് സമ്മാനിച്ചത്. ഞാൻ ആദ്യമായാണ് എല്ലാ ബന്ധുക്കളോടൊപ്പം കൂടുന്നത്. പിന്നീട് ഞങ്ങൾ എല്ലാവരും ചേർന്ന് വീടും പരിസരവും വൃത്തിയാക്കി. ചെടികൾ നട്ടു. അപ്പൂപ്പനും അമ്മൂമ്മയും കൃഷി ചെയ്തു. അതിൽ ഞാനും പങ്കുചേർന്നു. അവയ്ക്ക് ദിവസവും വെള്ളം നനയ്ക്കാൻ എനിക്ക് ഇഷ്ടമായിരുന്നു. അനിയനെ ഞാൻ സൈക്കിൾ ചവിട്ടി പഠിപ്പിച്ചു. ഒരുപാട് തമാശകളും ചിരിയും കളിയും ഉള്ള നിമിഷങ്ങളായിരുന്നു. എങ്കിലും ലോകം മുഴുവൻ കൊറോണ എന്ന രോഗം പടർന്നു പിടിക്കുന്നത് അറിഞ്ഞ എനിക്ക് ഒരുപാട് വിഷമം തോന്നി. ഞങ്ങളാരും പുറത്തേക്ക് പോകാതെ വീട്ടിൽ തന്നെ ഇരുന്നു. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും മാസ്ക് ധരിക്കുകയും ചെയ്തു. എന്റെ കൂട്ടുകാരെയെല്ലാം ഒരുപാട് മിസ്സ് ചെയ്തു. എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നതിനാൽ വീട്ടിനുള്ളിൽ വളരെ സന്തോഷം ആയിരുന്നു. ഇനിയും വീട്ടിലിരുന്ന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്.....

ഭദ്ര ആർ വി
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം