ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/അമ്മുവിന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിന്റെ നാട്

അമ്മുക്കുട്ടി നഗരത്തിൽ ജനിച്ചുവളർന്ന ഒരു കുട്ടിയാണ്. എന്നാൽ അവധിക്കാലം ആകുമ്പോൾ അവൾ നാട്ടിൻപുറത്ത് അവളുടെ മുത്തശ്ശിയുടെ വീട്ടിൽ വരാറുണ്ട്. നാട്ടിൻപുറത്തെ മനോഹരമായ കാഴ്ചകൾ കാണാൻ അവൾക്കു വളരെഇഷ്ടമാണ്. മുത്തശ്ശിയുടെ നാട്ടിൽ ചക്കരമാമ്പഴം തരുന്ന മാവുണ്ട് ,പിന്നെ തേനുറും മധുരം നൽകുന്ന വരിക്കപ്ലാവ് ഉണ്ടായിരുന്നു. മാവിൽ ഊഞ്ഞാൽ കെട്ടി അമ്മുവും കൂട്ടുകാരും കളിക്കുമായിരുന്നു. വീടിനടുത്തുകൂടി ഒഴുകുന്ന ചെറിയ അരുവിയിൽ നീന്തികുളിച്ചു രസിക്കുമായിരുന്നു. അവിടെയുള്ള മലയിലും വയലുകളിലും ഓടി ചാടി കളിച്ചുമാണ് അമ്മു അവധികാലം ആഘോഷിക്കുന്നത്. പതിവുപോലെ അവധിക്കാലം തുടങ്ങിയപ്പോൾ അവൾ ഉത്സാഹത്തോടെ നാട്ടിലെത്തി. എത്തിയയുടൻ അവൾ കളിക്കാനിറങ്ങി. എന്നാൽ അമ്മു അവിടെ കണ്ടകാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു . ചക്കരമാമ്പഴം തരുന്ന മാവ് മുറിച്ചുമാറ്റിയിരിക്കുന്നു അവൾ ഓടിക്കളിച്ചിരുന്ന വയലും മലയും ഒക്കെനികത്തി മണ്ണിട്ടുമൂടിയിരിക്കുന്നു. നീന്തികളിച്ചു രസിക്കാറുള്ള പുഴ ..ചപ്പുചവറുകൾ കൊണ്ട് നിറഞ്ഞു കിടക്കുന്നു. ചുറ്റുപാടും പ്ലാസ്റ്റികുകൾ വലിച്ചുവാരി ഇട്ടിരുന്നു. എല്ലാവരും പലതരം മാരകരോഗങ്ങൾ കൊണ്ട് വിഷമിച്ചിരിക്കുന്നു. നഗരത്തിലെ പോലെ വൃത്തികേടായി നമ്മുടെ നാട്ടിൻപുറവും എന്നോർത്തപ്പോൾ അമ്മുവിന് സങ്കടമായി . മുത്തശ്ശിയോട് നാട്ടിൻപുറത്തെ ഈ വിശേഷങ്ങൾ വളരെ വിഷമത്തോടെ അമ്മു പറഞ്ഞു. എന്നിട്ട് ഉറങ്ങാൻ കിടന്നു. പക്ഷേ അവൾക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. നമ്മുടെ നാടിന്റെ ഈരീതികൾ എല്ലാം മാറ്റി ,പഴയതുപോലെ മനോഹരമായ നാടാക്കിമാറ്റണം . അതിനായി നമ്മൾ ഒറ്റക്കെട്ടായി നിന്ന് സ്നേഹത്തോടെയും കരുതലോടെയും നമ്മുടെ നാടിനെ സംരക്ഷിക്കാൻ ശ്രമിക്കണം എന്ന് ചിന്തിച്ചുകൊണ്ട് അവൾ ഉറങ്ങി.

ദേവനന്ദ ബി എസ്
4 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ