ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ലോക് ഡൗണും വെയിലും
ലോക് ഡൗണും വെയിലും
വെയിലിന് ചൂട് കാരണം പുറത്തിറങ്ങാൻ കഴിയുന്നില്ല .രാവിലെ 9 മണി ആകുമ്പോഴേക്കും സൂര്യൻ കത്താൻ തുടങ്ങും. ഒരുതരം ആളിക്കത്തൽ. ഒരു പകപോക്കൽ പോലെ. കൊ റോണയാണ് .ലോക് ഡൗൺ ആണ് .അകത്ത് ഇരിക്കണം . അമ്മ അടുക്കളയിൽ പണി ചെയ്യുന്നു. അച്ഛൻ പഴയ ആഴ്ച്ചപതിപ്പുകൾ എടുത്ത് വായനയിൽ'. എനിക്ക് മാത്രം ഒന്നും ചെയ്യാനില്ല .ഞാനെൻറെ സ്കൂളിനെയും സാറന്മാരും കൂട്ടുകാരെയും കുറിച്ച് ഓർത്തു .ഏറ്റവും നല്ലത് സ്കൂളിൽ പോകുന്നത് തന്നെയാണ് .ഇനി എന്നാണ് എനിക്ക് സ്കൂളിൽ പോകാൻ പറ്റുക ? ഞാൻ തറയിൽ മുഖമമർത്തി തളർന്നു കിടന്നു .കൊറോണയെ ശപിച്ചു .പിശാചിൻ്റെ സന്തതിയായ കൊറോണ ; നിന്നെ ഞങ്ങൾ പമ്പ കടത്തും.എനിക്ക് എന്തോ ഒരു ഊർജ്ജം കിട്ടിയ മാതിരി .ഞാൻ വേഗം ചൂലെടുത്ത് വീട് വൃത്തിയാക്കി .അപ്പോൾ അമ്മ പറഞ്ഞു മിടുക്കി ആയല്ലോ. അതുകേട്ടപ്പോൾ എനിക്കു സന്തോഷമായി .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ