ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/ആന മൂപ്പനും അണ്ണാൻ കുഞ്ഞും

Schoolwiki സംരംഭത്തിൽ നിന്ന്
ആന മൂപ്പനും അണ്ണാൻ കുഞ്ഞും


ആന മൂപ്പനും അണ്ണാൻ കുഞ്ഞും കൂട്ടുകാരായി. അണ്ണാൻ കുഞ്ഞിനെ ആന മൂപ്പൻ തോളിലേറ്റി. എന്നിട്ട് അവർ കാട്ടിലൂടെ ചുറ്റിനടന്നു. കാടിൻ്റെ ഇപ്പോഴത്തെ അവസ്ഥ അവർക്ക് മനസിലായി. നമ്മുടെ കാടിനെ എങ്ങനെയെങ്കിലും രക്ഷിക്കണം. മുഗങ്ങളെ ഇങ്ങനെ കയറൂരി വിടാൻ പാടില്ല. അവർ സിംഹ രാജൻ്റെ മടയിലെത്തി.കാടിനെ മൃഗങ്ങൾ സ്നേഹിക്കുന്നില്ല. പരിസരം മുഴുവൻ വൃത്തികേടാക്കിയിരിക്കുന്നു. പരസ്പരം ശത്രുത മാത്രം. സിംഹ രാജപ് വിചാരിച്ചാലേ ഇനി ഈ കാടിനെ രക്ഷിക്കാനാവൂ. സിംഹം പറഞ്ഞു 'നിങ്ങൾ വിഷമിക്കേണ്ട.ഈ കാടിൻ്റെ കാര്യം ഞാനേറ്റു. സിംഹം ഒരു വിളംബരം നടത്തി. നാളെ മുതൽ മൃഗങ്ങൾ അലസരായി അലഞ്ഞു തിരിയാൻ പാടില്ല. കാടിനെപൂങ്കാവനമാക്കണം. ഓരോരുത്തരും അവരവരെക്കൊണ്ടു പറ്റുന്ന തരത്തിൽ മരങ്ങൾ വച്ചുപിടിപ്പിക്കണം. ഇല്ലെങ്കിൽ തല കാണില്ല. അങ്ങനെ മൃഗങ്ങൾ മത്സരിച്ച് മരങ്ങൾ നട്ട് വളർത്തി. അപ്പോൾ ആന മൂപ്പനും അണ്ണാൻ കുഞ്ഞിനും സന്തോഷമായി


വൈഗ .വി എ
രണ്ട് ബി ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ