ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കാട്ടുതീയും വന നശീകരണവും

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടുതീയും വന നശീകരണവും

കാടുകളിലോ മറ്റ് ചെടികൾ തിങ്ങിനിറഞ്ഞിരിക്കുന്ന ഇടങ്ങളിലോ ഉണ്ടാകുന്ന അനിയന്ത്രിതമായ തീപ്പിടുത്തത്തെയാണ് കാട്ടുതീ എന്നു പറയുന്നത്. പ്രകൃത്യാലുള്ള കാരണത്താലോ മനുഷ്യരുടെ വിവേചനരഹിതമായ പ്രവർത്തനങ്ങളാലോ ആണ് കാട്ടുതീ ഉണ്ടാവാറ്.വളരെയധികം ചൂടുള്ള ഉഷ്ണകാലത്താണ് കാട്ടുതീ സാധാരണയായി ഉണ്ടാകുന്നത്. ഓസ്ട്രേലിയയും അമേരിക്കയും കാനഡയും ചൈനയുമെല്ലാം കാട്ടുതീയുടെ ദുരന്തം അനുഭവിക്കുന്ന സ്ഥലങ്ങളാണ്. എല്ലായിടത്തും കാട്ടുതീ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രശ്നങ്ങളുണ്ടാക്കാറുണ്ട്. കാട്ടുതീ വനങ്ങളിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും

ശിവപ്രിയ
3 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം