ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ കൊറോണ കാലം
അതിജീവനത്തിന്റെ കൊറോണ കാലം # സ്റ്റേ അറ്റ് ഹോം # സ്റ്റേ സേഫ്...
ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ്
ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ചൈനയിലെ വുഹാൻ
നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽ നിന്ന്
രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. ഇതിനകം തന്നെ നിരവധി
പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി
മൂവായിരത്തിലധികം പേരാണ് ഈ വൈറസ് ബാധിച്ച് മരിച്ചത്. 160
ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരുന്നു. ലക്ഷക്കണക്കിന് പേർ
ലോകമെമ്പാടും നിരീക്ഷണത്തിലുമാണ്. മരണ സംഖ്യം ഇനിയും
ഉയർന്നേക്കുമെന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു
സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ
ലക്ഷണങ്ങളെന്നും എന്താണ് പ്രതിവിധി എന്നതും അറിഞ്ഞിരിക്കേണ്ടത്
അത്യാവശ്യമാണ്.
എന്തൊക്കെയാണ് ഇതിന്റെ രോഗ ലക്ഷണങ്ങൾ?
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങളായി
പറയുന്നത്. പിന്നീട് ഇത് ന്യുമോണിയയിലേക്ക് നയിക്കും. വൈറസ്
ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പത്ത്
ദിവസമാണ്. 5-6 ദിവസമാണ് ഇൻക്യുബേഷൻ പിരീഡ്. പത്ത്
ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം
നീണ്ടുനിൽക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം,
ശ്വാസതടസം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കും.
ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല എന്നത്
കൊണ്ട് തന്നെ കൊറോണ പടരുന്ന മേഘലയിലേക്കോ അല്ലെങ്കിൽ
ഇത്തരത്തിലുള്ളവരുമായോ സമ്പർക്കം പുലർത്തുകയോ ചെയ്യുമ്പോൾ
ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയ്ക്കായും ജോലി ആവശ്യത്തിനായും
രാജ്യങ്ങൾ സന്ദർശിക്കേണ്ടി വരുന്നവർ വളരെ അധികം
ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
കോറോണയെ എങ്ങനെ അകറ്റിനിർത്താം ??
പ്രത്യേകമായും ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്.
പലപ്പോഴും പലരുമായും അടുത്തിട പഴകുന്നവരായിരിക്കും നമ്മൾ.
ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ
ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പ് ഉപയോഗിച്ച്
വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക. ഈ വൈറസ് ബാധയ്ക്ക് മരുന്നുകളും
വാക്സിനുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് കൊണ്ട് തന്നെ
ഇത്തരം വൈറസ് ബാധ ഏൽക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ്
വേണ്ടത്.
ഈ വൈറസിനു എതിരെയുള്ള ജീവന്മരണ പോരാട്ടത്തിൽ ആണല്ലോ
നമ്മുടെ ഗവൺമെൻറ്ഉം ആരോഗ്യ പ്രവർത്തകരുമെല്ലാം.
അതുകൊണ്ടുതന്നെ നമുക്ക് എല്ലാം അവരോടൊപ്പം ചേർന്ന് ഈ
വൈറസിനെതിരെ പോരാടാം. ഒരുപക്ഷേ നമ്മൾ എല്ലാം ഒരുമിച്ച് നമ്മുടെ
ഗവൺമെൻറ് നോടൊപ്പവും ആരോഗ്യ പ്രവർത്തകരോടൊപ്പവും
നിൽക്കുകയാണെങ്കിൽമറ്റെല്ലാ ലോകരാഷ്ട്രങ്ങൾക്ക് മുമ്പ് തന്നെ നമുക്ക് ഈ
വൈറസിനെ ചെറുക്കാൻ കഴിയും എന്ന് തന്നെയാണ് എൻറെ വിശ്വാസം.
ഇതുവരെയുള്ള കാര്യങ്ങൾ ഓരോന്നും നമ്മൾ നോക്കുകയാണെങ്കിൽ
നമ്മുടെ ഓരോ മനുഷ്യരുടെയും ജീവന് വേണ്ടി അശ്രാന്തപരിശ്രമം
ചെയ്യുന്നവരാണ് നമ്മുടെ ആരോഗ്യ മേഖലയിൽ ഉള്ളത് എന്ന് നമുക്ക്
മനസ്സിലാക്കാൻ കഴിയും.അവരുടെ പ്രയത്നത്തിനു ഫലം
കാണുന്നതിനുവേണ്ടിയും നമ്മുടെ രാജ്യത്തിനു വേണ്ടിയും
അവരോടൊപ്പം ചേർന്ന് പ്രയത്നിക്കുകയും ലോകനന്മയ്ക്കായി
പ്രാർത്ഥിക്കുകയും ചെയ്യാം.
ഈ കൊറോണ കാലം നമ്മെ പഠിപ്പിക്കുന്നത് ജാതിയും മതവും
രാഷ്ട്രീയവും പറഞ്ഞു തമ്മിൽ തല്ലുമ്പോൾ കേവലം ഒരു വൈറസ് മാത്രം
മതി എല്ലാവരുടെയും ജീവിതത്തിൻറെ താളം തെറ്റിക്കാൻ എന്നതാണ്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം