എന്റെ കഥ
പ്രിയരേ,
ഞാനാണ് കൊറോണ വൈറസ് പേര് കേട്ട വൈറസ് കുടുംബത്തിലെ അംഗം. ചൈനയിലേ ഘോരവനത്തിൽ ഒരു കാട്ടുപന്നിയുടെ വൻകുടലിൽ കുഞ്ഞു കുട്ടി പരാധീനങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു ഞങ്ങൾ. നിങ്ങൾക്കറിയാമോ എനിക്ക് പുറത്തു ജീവിക്കാൻ കഴിയില്ല ഏതെങ്കിലും ജീവിയുടെ ആന്തരികഅവയവങ്ങളിലാണ് എന്റെ താമസം. പുറത്തു വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഞങ്ങളുടെ കഥ കഴിയും.
ഒരുദിവസം ചൈനയിലെ കാട്ടിലേക്ക് ഒരു നായാട്ടു കാരനും സംഘവും കടന്ന് വരുന്നു അനേകം മൃഗങ്ങളെ വെടി വച്ചു വീഴ്ത്തി കൂട്ടത്തിൽ ഞാൻ പാർത്തിരുന്ന കാട്ടു പന്നിയെയും ചത്ത് വീണ മൃഗങ്ങളെഎല്ലാം വണ്ടിയിൽ കയറ്റി ചൈനയിലെ വുഹാൻഎന്നപട്ടണത്തിലെ മാംസ മാർക്കറ്റിൽ കൊണ്ടു പോയി വിറ്റു. ചൈനാ ക്കാരുടെ ഇഷ്ടവിഭവമാണല്ലോ കാട്ടു പന്നി. എന്റെ ഭാഗ്യത്തിന് ചൈനക്കാരൻകാട്ടു പന്നിയുടെ വയർ തുറന്നു ആന്തരികാവയവങ്ങൾ പുറത്തിട്ടു. ആ സമയം തക്കം നോക്കി ഞാൻ ആ ചെറുപ്പക്കാരന്റെകൈകളിൽ കടന്ന് കൂടി. അവൻ മൂക്കു ചൊറിഞപ്പോൾ ശ്വാസനാളം വഴി നേരെ ശ്വാസകോശത്തിലേക്ക്. ഞാൻ ശരീരത്തിൽ കടന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ചൈനാക്കാരന് പനിയും ചുമയും തുമ്മലും തുടങ്ങി. ഇതിനിടയിൽ പുതുതായി വിരിഞ്ഞിറങ്ങിയ എന്റെ കുഞ്ഞുങ്ങൾ ചൈനാ ക്കാരന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും അയല്പക്കക്കാരന്റെയും ശരീരത്തിൽ കയറി പറ്റി. അവിടെ എന്റെ ജൈത്ര യാത്ര തുടങ്ങുക യായി.ആ യാത്ര ഇന്നു ഇരുന്നൂ റോളം രാജ്യങ്ങളിലുടനീളം എത്തിക്കഴിഞ്ഞിരിക്കുന്നു. നിങ്ങൾ മനുഷ്യർ പുറത്തു ഇറങ്ങിയാൽ ഞങ്ങൾ നിങ്ങളുടെ ശരീരത്തിലേക്ക് കടന്ന് വന്നു നിങ്ങളെ മരണത്തിലേക്ക് കൊണ്ടു പോകും. ഞങ്ങൾ ഇതു വരെ 170000ത്തോളം പേരെ കൊന്നു കഴിഞ്ഞു. ഇനിയും 2300000ത്തോളം പേരുടെ ഉള്ളിൽ ഞങ്ങളുണ്ട്. നിങ്ങളുടെ സർക്കാരുകൾ പറയുന്നത് പോലെ സാമൂഹിക അകലം പാലിച്ചാൽ ഞങ്ങളിൽ നിന്നും നിങ്ങൾക്ക് രക്ഷനേടാം.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|