ഗവ. എൽ.പി .സ്കൂൾ , പെരുംപള്ളി/ചരിത്രം
ജി എൽ പി എസ് പെരുമ്പള്ളി ചരിത്ര താളുകളിലേക്ക് ഒരു എത്തിനോട്ടം. 1955 പെരുമ്പള്ളി യിലും സമീപപ്രദേശങ്ങളായ പെങ്ങളോട് മണിപ്പാറ മഞ്ചേരി പാടി തുടങ്ങിയ സ്ഥലങ്ങളിൽ ഏതാണ്ട് ഇരുപതോളം കുടുംബങ്ങൾ താമസം തുടങ്ങി. ഇവരുടെ പ്രധാന തൊഴിൽ കൃഷിയായിരുന്നു. ഈ കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ സാധിച്ചിരുന്നില്ല. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ദൂരെയുള്ള സ്കൂളിലേക്ക് കുട്ടികളെ അയക്കാൻ രക്ഷിതാക്കൾ തയ്യാറായിരുന്നില്ല.
ഈ അവസരത്തിലാണ് 1956 ആഗസ്റ്റ് 28 മദ്രാസ് ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ ഒരു ഏകാധ്യാപക വിദ്യാലയം പെരുമ്പള്ളിയിൽ സ്ഥാപിതമായത്. ശ്രീ ഡാനിയേൽ ഐസക്ക് ആയിരുന്നു ആദ്യത്തെ അധ്യാപകൻ. ബോർഡ് എലിമെന്ററി സ്കൂൾ, മണിക്കടവ് എന്നായിരുന്നു ഈ സ്ഥാപനത്തിന് ആദ്യത്തെ പേര്. 22 വിദ്യാർത്ഥികളാണ് സ്കൂൾ തുടങ്ങുമ്പോൾ ഉണ്ടായിരുന്നത്. പെരുമ്പള്ളി, പ്രകൃതിരമണീയമായ സ്ഥലത്ത് തലയെടുപ്പോടെ നിൽക്കുന്ന പെരുമ്പള്ളി ഗവൺമെൻറ് എൽ പി സ്കൂൾ. ഇരിക്കൂർ ഉപജില്ലയിലെ ശ്രദ്ധേയമായ ആയ ഒരു വിദ്യാലയമാണ്. ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലായി കുട്ടികൾ വിദ്യ അഭ്യസിക്കുന്നു.5 അധ്യാപകരും 1പി.ടി.സി.എം ഉൾപ്പെടെ ആറ് ജീവനക്കാർ ഇവിടെ ഉണ്ട്. കുട്ടികളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള നിരന്തരമായ പ്രത്യേകമായ പരിശീലന പ്രവർത്തനങ്ങൾ, മികച്ച ഐ.ടി. പരിശീലനം, ശുചിത്വപൂർണ്ണവും പോഷകപ്രദവുമായ ഉച്ച ഭക്ഷണം, ശുചിത്വപൂർണമായ വിദ്യാലയ അന്തരീക്ഷം. ഹൈടെക് ക്ലാസ് മുറികൾ. അധ്യാപകർ, നല്ലവരായ നാട്ടുകാർ, പിടിഎ കമ്മിറ്റി ഭാരവാഹികൾ, ഉളിക്കൽ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരുടെ കഠിനാദ്ധ്വാനം സർവ്വോപരി എം.എൽ.എ., എം.പി., പഞ്ചായത്ത് തുടങ്ങിയവരുടെ സർവ്വ പിന്തുണയും ഈ വിദ്യാലയത്തെ വളർത്തിക്കൊണ്ടു വരുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.