ഗവ. എൽ.പി. ജി. എസ് മലയിൻകീഴ്/അക്ഷരവൃക്ഷം/രാജകുമാരിയും ദുഷ്ടനായ മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
രാജകുമാരിയും ദുഷ്ടനായ മനുഷ്യനും

ഒരിടത്ത് ഒരു രാജകുമാരി ഉണ്ടായിരുന്നു .ആവൾ വളരെ സുന്ദരിയും നല്ലവളുമായിരുന്നു .രാജകുമാരിയുടെ മാതാപിതാക്കൾ മരിച്ചുപോയി.അതുകൊണ്ട് രാജകുമാരിയായിരുന്നു രാജ്യം ഭരിച്ചിരുന്നത്.പ്രജകൾക്ക് എന്താവശ്യമുണ്ടെങ്കിലും രാജകുമാരി അത് സാധിച്ചു കൊടുക്കും.അതുകൊണ്ട് പ്രജകൾക്കെല്ലാം രാജകുമാരിയെ വളരെയധികം ഇഷ്ടമായിരുന്നു.ഒരു ദിവസം ആരാജ്യത്ത് ഒരു ദുഷ്ടനായ മനുഷ്യൻ വന്നു. രാജകുമാറിയെപ്പറ്റി എല്ലാം അറിഞ്ഞിട്ടാണ് അയാൾ വന്നത് .ആ ദുഷ്ടൻ രാജകുമാരിയോട് നൂറു സ്വർണ നാണയവും ഒരു രത്നക്കല്ലും സ‍ഹായമായി ചോദിച്ചു .രാജകുമാരി അത് അയാൾക്ക് ന‍ൻകി. ആ മനുഷ്യൻ ആ നാണയങ്ങൾ പാവങ്ങൾക്ക് പലിശയ്ക്ക് നല്കി പണക്കാരനായി.പലിശ കിട്ടാൻ എല്ലാ പാവപ്പെട്ടവരെയും അയാൾ ബുദ്ധിമുട്ടിച്ചു ഇതറിഞ്ഞ രാജകുമാരി ആ മനുഷ്യന്റെ സ്വത്തെല്ലാം കണ്ടുകെട്ടി അയാൾ ഉപദ്രവിച്ച പാവങ്ങൾക്ക് നല്കി ,എന്നിട്ടയാളെ നാടുകടത്തി.

ആർദ്ര എ എസ്
4 ജി എൽ പി ജി എസ് മലയിൻകീഴ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ