ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ മനുഷ്യജീവന് മനുഷ്യൻ ഭീഷണി

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യജീവന് മനുഷ്യൻ ഭീഷണി

ഒരു കാട്ടിലെ ഒരു വലിയ മരത്തിൽ കുറച്ചു കിളികളും വവ്വാലുകളും എലികളും താമസിച്ചിരുന്നു. അവർ അവിടുത്തെ കിഴങ്ങുകളും കായ്കളും തിന്ന് സുഖമായി ജീവിച്ചിരുന്നു. അങ്ങനെയിരിക്കെ കുറെ മനുഷ്യർ അവിടെ എത്തി ആ കാടിനെ വെട്ടി നശിപ്പിച്ചു. അതിൽ താമസിച്ച ജീവികൾക്ക് ജീവിക്കാൻസ്ഥലമില്ലാതായി. അവർ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ എത്തി. വവ്വാലുകൾ അവിടെ മരങ്ങൾ കൈയ്യടക്കി. എലികൾ ഓടയിലെ മാളങ്ങളിൽ താമസിച്ചു. റോഡിൽ മനുഷ്യർ തള്ളുന്ന മാലിന്യങ്ങൾ ഭക്ഷിച്ചവർ ജീവിച്ചു.വവ്വാലുകളിൽ നിന്നും എലികളിൽ നിന്നും മനുഷ്യർക്ക് രോഗം പകരാൻ തുടങ്ങി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടർന്നു.നഗരങ്ങളിലെജനജീവിതം ദുഷ്കരമായി.എവിടെനിന്ന് പടർന്നു എന്ന് മനുഷ്യർ കണ്ടുപിടിക്കാൻ തുടങ്ങി. കാട്ടിൽ നിന്ന് എത്തിയ ഈ ജീവികളിൽ നിന്നാണ് മനുഷ്യർക്ക് രോഗം പടർന്നത് എന്ന് കണ്ടെത്തി. രോഗം പടർന്ന സ്ഥലങ്ങളിൽ മനുഷ്യർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. മനുഷ്യർ കാടുകളും വന്മരങ്ങളും നശിപ്പിക്കാതിരുന്നാൽ ഈ ജീവജാലങ്ങൾ കാട്ടിൽ തന്നെ ജീവിക്കുമായിരുന്നു നഗരങ്ങളിൽ അവ ചേക്കേറുകയുമില്ല.ഓർക്കുക നാം ജീവികളുടെ ആവാസം തകർത്താൽ അവ നമ്മുടെ ജീവനെടുക്കും .

അനഘ കൃഷ്ണ
4 A ഗവ : എൽ.പി.എസ് . കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ