ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ തിരിച്ചറിയുക

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിയുക

ആയുധങ്ങൾ വാരിക്കൂട്ടി ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമെന്ന് വീമ്പിളക്കിയ രാജ്യങ്ങൾ പലതും കൊറോണ എന്ന വൈറസിനു മുന്നിൽ മുട്ടുമടക്കിയ കാഴ്ച.. ഇവിടെ അണുവിസ്ഫോടനം പോലും വിഫലം. ഇവിടെ ലക്ഷക്കണക്കിന് ആൾക്കാർ മരിച്ചു വീണ ഈ മഹാമാരിയെ തുരത്താൻ ഒരു ആയുധവും കയ്യിലില്ലാത്ത മനുഷ്യൻ ഭവനങ്ങളിൽ അമർന്നിരുന്നു. ഈ ലോക്ക് ഡൗൺ അവസാന ദിവസങ്ങളിൽ കടന്നുപോകുമ്പോൾ നാം ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട് .

                 ഭൂമിയുടെ സന്തുലിതാവസ്ഥ ചവിട്ടിമെതിച്ചു കൊണ്ട് മനുഷ്യൻ എല്ലാം നേടുവാൻ കാട്ടുന്ന ഭ്രാന്തിന് ഭൂമി നൽകുന്ന അടിയാണ് ഈ കൊറോണ. ഓരോരുത്തരും അവരവരുടെ സൗകര്യാർത്ഥം മരം മുറിച്ചു മലകൾ നശിപ്പിച്ചപ്പോൾ ഉരുൾപൊട്ടൽ ആയി ഭൂമി പ്രതികരിച്ചു. പരമ്പരാഗതമായി നദികളും തോടുകളും നശിപ്പിച്ചപ്പോൾ വെള്ളപ്പൊക്കം ആയി ഭൂമി പ്രതികരിച്ചു. കാട്ടിലെ സന്തുലിതാവസ്ഥയെ മനുഷ്യൻ നശിപ്പിച്ചപ്പോൾ നിപ്പയും കുരങ്ങുപനിയും ഇപ്പോൾ  കൊറോണയും. ഇപ്പോഴുള്ളത് പോലെ കേരളത്തിലെ ജനം  പരിസ്ഥിതി മലിനപ്പെടുത്തിയാൽ   ഈ തലമുറ കടന്നു പോകുന്നത് അടുത്ത തലമുറയുടെ ശവക്കല്ലറ തീർത്തു കൊണ്ടാകും. അക്കാര്യത്തിൽ ആർക്കും ഒരു സംശയവും വേണ്ട. 
അലൻ പി ബി
IV B ഗവ : എൽ.പി.എസ് . കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം