ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/പരിസ്ഥിതി. ശുചിത്വം. രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി. ശുചിത്വം. രോഗപ്രതിരോധം

 പ്രിയപ്പെട്ട കൂട്ടുകാരെ ബഹു അധ്യാപകരെ ഈ വിഷയത്തിൽ എന്റെ എളിയ അഭിപ്രായം
  
        പരിസ്ഥിതി വ്യക്തി ശുചിത്വം രോഗപ്രതിരോധം ഒരോ വ്യക്തിയും സ്വയം വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെ സ്വയം പ്രതിരോധം നേടുകയും ഈ പരിസ്ഥിതിയെ സംരക്ഷിക്കുകയും ചയ്യുന്നൂ ഈ പ്രകൃതി മനുഷ്യന് ആവശ്യം ഉള്ള എല്ലാം നമുക്ക് തരുന്നു പക്ഷെ മനുഷ്യന്റെ അമിതമായ കടന്നുകയറ്റം ചൂഷണം തണ്ണീർ തടം നികത്തൽ കൃഷിയിടങ്ങൾ നികത്തൽ മരം വെട്ടിനിരത്തൽ പ്രകൃതിയ്ക്ക് അനുയോജ്യമല്ലാത്ത വീടുകൾ വ്യവസായം പ്ളാസ്റ്റിക് എന്നിവ കാലാവസ്ഥ മാറ്റം അമിതചൂട് വനത്തിലെ മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുകയും മനുഷ്യന് തന്നെ ഇന്ന് ഭീഷണി ഉണ്ട് ഈ പ്രകൃതിയിലെ ഒരോ ജീവജാലങ്ങളും ഈ ഭൂമിയുടെ അവകാശികളാണ് അവരുടെ കർമ്മളും ഉണ്ട് മനുഷ്യന് ഇന്ന് ഈ ഭൂമി ജീവിക്കുവാൻ പറ്റാത്ത അവസ്ഥയാണ് വിഷം കലർന്ന ആഹാരങ്ങളും മലിനജലവും മലിനവായുവും അമിത മാംസാഹാരം ഇംഗ്ലീഷ് മരുന്നുകൾ മനുഷ്യന്റെ ആരോഗ്യവും ആയുസ്സും കുറയ്ക്കുകയാണ് മനുഷ്യൻ പ്രകൃതിയിലേയ്ക്ക് മടങ്ങുകയും കൃഷിയും അവനവന്റെ ആരാധനയും ലഹരി വിമുക്തവും വ്യക്തി ശുചിത്വം നേടിയില്ലെങ്കിൽ മനുഷ്യൻ ഈ ഭൂമിയിൽ നിന്നും പൂർണമായും വിടപറയും നമുക്ക് പ്രകൃതിയെ സ്നേഹിക്കാം സംരക്ഷിക്കാം വായുവും വെള്ളവും സംരക്ഷിക്കാം വരും തലമുറയ്ക്ക് കൂടി ഉള്ളതാണ് ഈ പ്രകൃതിയും ഭൂമിയും ഒരു തൈ നടാം ഒരു കിളിക്കൂടിനായ് ഒരു വിത്ത് പാകാം വിശപ്പിനായ് നാവുനനയ്ക്കാൻ മഴവെള്ളം സംരക്ഷിക്കാം പ്രകൃതി അമ്മയാണ് ദൈവമാണ് കൊടുക്കുന്നത് എന്താണോ അതാവും തിരിച്ചു കിട്ടുന്നത് സംരക്ഷിക്കാം അത് നമ്മുടെ കർത്തവ്യമാണ്
 

ഭൂമിക എസ് എൽ
3 ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം