ഗവ. എൽ.പി.എസ്. നെടുംകൈത/അക്ഷരവൃക്ഷം/ഒരു കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണ അവധിക്കാലം


അന്ന് ഒരു ഞായറാഴ്ച്ചയായിരുന്നു ഞാനും ചേച്ചിയും വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാൻ വേണ്ടി സൈക്കിളിൽ തൊട്ടടുത്ത കടയിലേക്ക് പോകുകയായിരുന്നു. പെട്ടെന്ന് എതിരെ വന്ന ഒരു പോലീസ് ജീപ്പ് ഞങ്ങളുടെ അടുത്ത് നിറുത്തി അവർ ഞങ്ങളോട് കാര്യങ്ങൾ തിരക്കി. പുറത്തിറങ്ങി കളിച്ചും ചിരിച്ചും സൈക്കിളിൽ കറങ്ങി നടക്കുന്ന ഞങ്ങളോട് ആ സാറ് പറഞ്ഞു മക്കളേ പുറത്തിറങ്ങല്ലേ.. ഇന്ന് ലോകത്ത് അതി വേഗം പടർന്നു കൊണ്ടിരിക്കുന്ന കൊറോണ എന്ന വിപത്തിനെകുറിച്ചും , ആ രോഗം പകരാനുള്ള കാരണങ്ങളെകുറിച്ചും, വൃത്തിയെകുറിച്ചും ശുചിത്വത്തെകുറിച്ചുമൊക്കെ ഒരു പാട് കാര്യങ്ങൾ ആ സാറൻമാർ ഞങ്ങളെ ഓർമ്മിപ്പിച്ചു. അങ്ങിനെ കടയിലേക്ക് പോകാതെ പെട്ടെന്ന് തിരിച്ച് വീട്ടിലെത്തിയ ഞങ്ങൾ പോലീസുകാർ പറഞ്ഞതനുസരിച്ച് കയ്യും മുഖവും സോപ്പിട്ട് നന്നായി കഴുകി. ചിത്രം വരച്ചും, വായിച്ചും, എഴുതിയും നല്ല ഒരു നാളെയെ കാത്ത് വീട്ടിനകത്ത് സമയം ചിലവഴിക്കുകയാണിപ്പോൾ ഞങ്ങൾ.

ഫഹ്മിദ. പി
4 ഗവ:എൽ.പി.എസ്.നെടുംകൈത
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ