ഗവ. എൽ.പി.എസ്. കൊല്ലാ/അക്ഷരവൃക്ഷം/അതിജീവനം പുതുജീവിതത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം പുതുജീവിതത്തിലേക്ക്

"ഈ വർഷത്തെ വാർഷിക പരീക്ഷകൾ മാറ്റി വച്ചിരിക്കുന്നു. ഇന്നത്തോടെ സ്കൂൾ അടച്ചു". സ്കൂളിലെ മൈക്കിലൂടെ വാർത്ത കേട്ട അപ്പുസന്തോഷം കൊണ്ട് തുള്ളിച്ചാടി. 'അവധിക്ക് ഞാൻ ടൂർ പോകുമല്ലോ' - അവൻ കൂട്ടുകാരോടെല്ലാം പറഞ്ഞു. സ്കൂളിൽ നിന്നും വീട്ടിലെത്തിയ അപ്പു, അമ്മയോട് ചോദിച്ചു 'അമ്മേ സ്കൂൾ അടച്ചല്ലോ. നമ്മൾ എന്നാ ടൂർ പോകുന്നത്'. എന്താ സ്കൂൾ നേരത്തേയടച്ചത് എന്ന് മോനറിയാമോ?. അമ്മ ചോദിച്ചു. 'ഇല്ല' അപ്പു തലയാട്ടി. കൊറോണ എന്ന ഒരു മാരക വൈറസ് രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു. ഇപ്പോൾ നമ്മുടെ നാട്ടിലും ആൾക്കാർക്ക് ആ രോഗം കണ്ടുതുടങ്ങി. കൂടുതൽ പേരിലേക്ക് രോഗം പകരാതിരിക്കാനാണ് സ്കൂളുകൾക്ക് അവധി കൊടുത്തത്". എന്ന് അമ്മ പറഞ്ഞു. അവൻ ഒന്നും മനസ്സിലാകാത്തപോലെ അമ്മയുടെ മുഖത്തു നോക്കി. മോനിങ്ങു വന്നേ അമ്മ ഈ രോഗത്തെക്കുറിച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞു തരാം. അമ്മ ഒന്ന് ചോദിക്കട്ടെ മോന് ഈ രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? ഇല്ലല്ലോ. എന്നാൽ അമ്മ പറഞ്ഞു തരാം. ജലദോഷം , പനി, തുമ്മൽ , ചുമ, ശ്വാസംമുട്ടൽ എന്നിവയാണ്. ഇനി നമുക്ക് ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം. സാമൂഹിക അകലമാണ് ആദ്യം വേണ്ടത്. സംസാരിക്കുന്പോഴുംം തുമ്മുന്പോഴും മാസ്ക് അല്ലെങ്കിൽ തൂവാല ധരിക്കുക. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക.. മോന് അമ്മ പറഞ്ഞതെല്ലാം മനസ്സിലായല്ലോ. ഈ അവധിക്കാലം നമുക്ക് വീട്ടിനകത്തിരുന്ന് ആഘോഷിക്കാം. ശരി അമ്മേ.. എന്നാൽ മോൻ പോയി സോപ്പുപയോഗിച്ച് കൈകഴുകി കഴിക്കാൻ വരൂ. അമ്മ ആഹാരമെടുത്തു വയ്ക്കാം. പിന്നെ അപ്പുവും കൂട്ടരും ലോക്കഡൌൺ കാലം മുഴുവൻ അനുസരണയോടെയും സന്തോഷത്തോടെയും കഴിഞ്ഞ് 'കൊറോണ' എന്ന മഹാമാരിയെ അതിജീവിച്ചു.

മേഘ്ന .എ.എസ്.
3ബി ഗവ.എൽ.പി.എസ്. കൊല്ല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ