ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/അക്ഷരവൃക്ഷം/കൊറോണ നൽകുന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്

ലോകം മുഴുവൻ ഇന്ന് കൊവിഡ് 19 എന്ന മഹാ വ്യാധിയുടെ പിടിയിലാണല്ലോ ? ലക്ഷക്കണക്കിന് മനുഷ്യജന്മങ്ങൾ ഈ രോഗം ബാധിച്ച് ഭൂമിയിൽ നിന്നും മാറ്റപ്പെട്ടു കഴിഞ്ഞു.ഇതിനെ പ്രതിരാധിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ന് ശാസ്ത്രലോകം. സമ്പത്ത് ഉള്ളവരും ഇല്ലാത്തവരും ഒരുപോലെ ഇതിന്റെ ബലിയാടുകളാണ്. ജാതിയുടെയും, മതത്തിന്റെയും സമ്പത്തിന്റെയും പേരിൽ തമ്മിലടിക്കുമ്പോൾ പ്രകൃതി മനുഷ്യന് നൽകുന്ന ഒരു തിരിച്ചടിയായി നാം ഇതിനെ കാണണം. പ്രകൃതിയുടെ മടിത്തട്ടിൽ പാറിനടക്കേണ്ട പക്ഷിമൃഗാദികളെ നാം കൂട്ടിലാക്കി രസിക്കുമ്പോൾ പ്രകൃതിയുടെ ഒരു വികൃതി . ഇത് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. പ്രിയരേ ഇനിയെങ്കിലും നാം എല്ലാ മനുഷ്യരേയും മറ്റു ജീവജാലങ്ങളെയും ഒരു പോലെ കണ്ട് അവയെ സ്നേഹിക്കുവാനും പരിചരിക്കുവാനും നാം ശ്രമിക്കണം അതിലൂടെ പ്രകൃതിയെ നമുക്ക് സന്തോഷിപ്പിക്കാം..... കൈകഴുകാം...... മാസ്ക് ധരിക്കാം.. അധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കാം..


മന്യ എസ്.എസ്
3 A [[|ഗവ.എൽ.പി.എസ് കോക്കോതമംഗലം]]
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം