ഗവ. എൽ.പി.എസ്. കൊക്കോതമംഗലം/അക്ഷരവൃക്ഷംജീവന്റെ തുടിപ്പ്
{{
ഞാനൊരു ഒൻപത് മാസം പ്രായമുള്ള ഒരു കുഞ്ഞാണ്. ജീവിതത്തിന്റെ ബാലപാഠങ്ങൾ പഠിക്കാൻ ഭൂമിയിൽ പിറന്നു വീഴാനുള്ള ജീവന്റെ തുടിപ്പാണ് ഞാൻ. ഇപ്പോൾ ആമ്മയുടെ ഗർഭപാത്രത്തിൽ ഞാൻ സുരക്ഷിതമായിട്ടിരിക്കുന്നു.
ഭൂമിയിലേയ്ക്ക് വരാതിരിക്കാനുള്ള ഏകകാരണം ഭൂമിയിലെ മനുഷ്യർ തന്നെയാണ്. കൊറോണ എന്ന മഹാമാരി കാരണം ഞാനിവിടെ വീർപ്പുമുട്ടി ജീവിക്കുകയാണ്. ഞാൻ മാത്രമല്ല എല്ലാ ജീവജാലങ്ങളും കൊറോണ എന്ന ദുരന്തത്തിൽ മുങ്ങി ജീവിക്കുകയാണ്. കൊറോണ എന്ന ദുരന്തത്തെ ശാസ്ത്രലോകം ഒരു ഓമന പേരിട്ട് വിളിച്ചു. കൊവിഡ് 19. ഈ കൊവിഡിനെ ചെറുത്ത് നിൽക്കാൻ ഞാൻ ഉൾപ്പെടെയുള്ള മനുഷ്യജീവനുകൾ പ്രതിജ്ഞാബദ്ധരാണ്. <
ലോകത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി ജോലിയിൽ കൃത്യനിഷ്ട പാലിക്കുന്ന എല്ലാ ജനസേവകർക്കും ഡോക്ടർമാർക്കും , ആരോഗ്യപരിപാലകർക്കും ഉദ്യോഗസ്ഥർക്കും നിറഞ്ഞ മനസ്സോടെ കൂപ്പുകൈകളോടെ നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. കൊവിഡിനെ തുരത്തി ഞാൻ ഭൂമിയിലേയ്ക്ക് വരുമെന്ന് ആഗ്രഹിച്ചു കൊണ്ട് നിർത്തുന്നു.....
}}
ആദിദേവ്
|
3 A ഗവ.എൽ.പി.എസ് കോക്കോതമംഗലം നെടുമങ്ങാട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ