സഹായം Reading Problems? Click here


ഗവ. എൽ.പി.എസ്. കുഴിവിള/അക്ഷരവൃക്ഷം/കൊറോണയും ജീവിതവും

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണയും ജീവിതവും

എയർപോർട്ടിൽ നിന്നും സുനിൽ വരികയാണ്‌. പുറത്തു അയാളെ സ്വീകരിക്കാനായി ഭാര്യയും മക്കളും അച്ഛനും അമ്മയും കാത്തുനിൽക്കുകയാണ്. അല്പം കഴിഞ്ഞപ്പോൾ അതാ സുനിൽ പുറത്തു വന്നു. സുനിൽ മക്കളെ കെട്ടിപിടിച്ചു വാരിപ്പുണർന്നു. അച്ഛനെയും അമ്മയെയും ഭാര്യയേയും കണ്ട് സന്തോഷം കൊണ്ട് സഹിക്കാൻ കഴിഞ്ഞില്ല. രണ്ടു വർഷത്തിന് ശേഷമുള്ള കൂടികാഴ്ചയാണ് ഇത് . അവർ സന്തോഷത്തോടെ വാഹനത്തിൽ കയറി വീട്ടിലേക്ക് യാത്രയായി. രണ്ട് ദിവസത്തിന് ശേഷം അദ്ദേഹത്തിന് ചുമയും പനിയും ജലദോഷവും തുടങ്ങി. അദ്ദേഹം വീട്ടിലെ ഗുളിക കഴിച്ചു. എന്നാലും പനിക്ക് ശമനമുണ്ടായില്ല. ഇപ്പോൾ രാജ്യത്ത് കൊറോണ വ്യാപിച്ചു എന്ന് അവർ ന്യൂസിലൂടെ അറിഞ്ഞു. അതിൻ്റെ ലക്ഷണങ്ങളും അറിഞ്ഞു. അദ്ദേഹം കൊറോണയുടെ ടെസ്റ്റ് നടത്തി നോക്കി. റിസൾട്ട് പോസിറ്റീവായിരുന്നു. അദ്ദേഹം ആകെ തകർന്നു. താനൊരു കുടുംബത്തിനു മൊത്തം ഈ രോഗം പടർത്തിയെന്ന വിഷമം ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ആ കുടുംബത്തിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കി. വേണ്ട ചികിത്സ നൽകി. തക്ക സമയത്തു കണ്ടുപിടിച്ചു ചികിത്സ നല്കിയതുകൊണ്ടു ആ മഹാവിപത്തിനെ തടയാൻ പറ്റി. ഈ രോഗം ഏതു നിമിഷവും ആർക്ക് വേണമെങ്കിലും വരാം. അതിനാൽ നമ്മൾ എല്ലാവരും ജാഗ്രതയോടെ ഇരിക്കണം, എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, എന്നിവ നാം പാലിക്കേണ്ട കാര്യങ്ങളാണ്. അതുപോലെ അനാവശ്യമായി കറങ്ങി നടക്കുകയോ പൊതുസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. നിയമപാലകർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയും വേണം. ഈ നിർദ്ദേശങ്ങളെല്ലാം പാലിക്കുന്നതിലൂടെ നമുക്ക് കൊറോണ എന്ന മഹാവിപത്തിനെ പൂർണ്ണമായും മാറ്റാൻ കഴിയും. അതിനായി നമുക്ക് ഒറ്റക്കെട്ടായി നിൽക്കുകയും വേണം.

നഹിലഫാത്തിമ
ക്ലാസ്സ് 4, ഗവ. എൽ.പി.എസ്. കുഴിവിള
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ