ഗവ. എൽ.പി.എസ്. കുമ്മണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. കുമ്മണ്ണൂർ
വിലാസം
കുമ്മണ്ണൂർ

കുമ്മണ്ണൂർ
,
കുമ്മണ്ണൂർ പി.ഒ.
,
689691
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽjbvlpskmnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്38734 (സമേതം)
യുഡൈസ് കോഡ്32120300803
വിക്കിഡാറ്റQ87599660
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു.എ.എസ് (ടീച്ചർ-ഇൻ-ചാർജ്)
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹിമാൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
19-10-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ കോന്നി ഉപജില്ലയിലെ കുമ്മണ്ണൂരിലുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ.പി.എസ്. കുമ്മണ്ണൂർ. ഒരു എയ്ഡഡ് വിദ്യാലയമായിരുന്ന ഇത് 2022 ൽ സർക്കാർ ഏറ്റെടുക്കുകയായിരുന്നു.[1] അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൻറെ ഒന്നാം വാർഡിൽ പെട്ട വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന കുമ്മണ്ണൂർ എന്ന സ്ഥലത്ത് 1952ൽ നാട്ടുകാരുടെ വകയായി സ്കൂൾ ആരംഭിച്ചു.

ചരിത്രം

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൻ്റെ ഒന്നാം വാർഡിൽ പെട്ട വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന കുമ്മണ്ണൂർ എന്ന സ്ഥലത്ത് 1952ൽ നാട്ടുകാരുടെ വകയായി സ്കൂൾ ആരംഭിച്ചു. ജീവിതേശ്വര ബാപ്പുജി വിലാസം ലോവർ പ്രൈമറി സ്കൂൾ (ജെ.ബി.വി.എൽ പി സ്കൂൾ)  എന്ന് ഈ  സരസ്വതി ക്ഷേത്രത്തിന് പേരിട്ടു.നാട്ടിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരു കമ്മറ്റി സ്കൂൾ മാനേജ്മെൻ്റ് കൈകാര്യം ചേയ്തു വന്നു. 3 വർഷം കൂടുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ്. 1980-84 വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാതെ വരികയും, 1984 മുതൽ സ്കൂളിൻ്റെ ഭരണ ചുമതല ബഹു പത്തനംതിട്ട ജില്ലാ കലക്ടറെ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് Go (MS) N 208/2004 dt 7.7.2004 ഉത്തരവു പ്രകാരം സ്കൂളും വസ്തുക്കളും ഗവൺമെൻ്റിലേക്ക് സറണ്ടർ ചെയ്യുകയുമുണ്ടായി.

ഈ പൊതുവിദ്യാലയം ഈ നാടിൻ്റെ സൗഭാഗ്യമാണ് നമ്മുടെ മതേതര ജീവിതത്തിൻ്റെ പ്രതീകമാണ്, 1 മുതൽ 5 വരെ ക്ലാസുകൾ ഉള്ള    സ്കൂളാണിത് .തുടക്കത്തിൽ ഓരോ ക്ലാസും 3, 4 ഡിവിഷൻ വരെ ഉണ്ടായിരുന്ന സ്വകാര്യ അൺ എയിഡഡ് സ്കൂളുകളുടെ വർദ്ധനവ് കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറയാൻ ഇടയായി, കഴിഞ്ഞ 2, 3 വർഷം കൊണ്ട് ഈ അവസ്ഥയ്ക്ക് കാര്യമായ മാറ്റമുണ്ടാകുന്നുണ്ട് .രക്ഷകർത്താക്കളുടെ സഹായത്തോടെ പ്രീ പ്രൈമറി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നടത്തുന്നുണ്ട് .കുട്ടികളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് വാഹനം ഉപയോഗിക്കുന്നുണ്ട്.

സ്കൂളിൻ്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ ആവശ്യമായ ഫണ്ടുകൾ അനുവദിക്കുകയും പണികൾ നടത്തുകയും ചെയ്യുന്നുണ്ട് സ്കൂളിൻ്റെ മേൽക്കൂര ,കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികൾ, പെയിൻ്റിംഗ്, സ്കൂളും പരിസരവും വൃത്തിയാക്കൽ, കുടിവെള്ള പദ്ധതി, ചുറ്റുമതിൽ, ( ഭാഗികം) എന്നിങ്ങനെയുള്ള പണികൾ ചെയ്യാൻ സാധിച്ചു പൂർവ്വ വിദ്യാർത്ഥികൾ, സംഘടനകൾ ഇവയുടെ സഹായത്തോടെ എല്ലാ ക്ലാസ് മുറികളിലും ഫാൻ, പ്രീ-പ്രൈമറി ക്കാവശ്യമായ കസേരകൾ എന്നിങ്ങനെയുള്ള സാധനങ്ങൾ വാങ്ങാൻ സാധിച്ചു. വനം വകുപ്പിൻ്റെ വകയായി ഒരു കമ്പ്യൂട്ടർ ലഭിച്ചു.കൂടാതെ പഞ്ചായത്തിൻ്റെ വകയായി 'സ്മാർട്ട് ക്ലാസ് റൂം ഉണ്ടാക്കി' '. പാ ഠഭാഗങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികളിലെത്തിക്കാൻ ആവശ്യമായ പ്രൊജക്ടർ, ലാപ്ടോപ്പ്, എന്നിവ സ്കൂളിലുണ്ട്.

പരിചയ സമ്പന്നരായ അധ്യാപകരുടെ പ്രവർത്തനം കൊണ്ട് കുട്ടികളുടെ പഠന നിലവാരത്തിന് പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മേളകൾ, കായിക മത്സരങ്ങൾ., കലാമത്സരങ്ങൾ, ഇംഗ്ലീഷ് ഫെസ്റ്റ്, ഇവയിലൊക്കെ കുട്ടികളെ പങ്കെടുപ്പിക്കുന്നു '.എസ്.എസ്.ജിയിൽ നിന്നും പരിചയസമ്പന്നരായ രക്ഷകർത്താക്കൾ സ്കൂളിലെ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു 'സഹകരണ മനോഭാവം ഉള്ള ഒരു പി.ടി.എ സ്കൂളിലുണ്ട്. അരുവാപ്പുലം പഞ്ചായത്തിലെ ഒന്ന്, രണ്ട്, വാർഡുകളിലെ ഗ്രാമസഭ ഇലക്ഷൻ, മറ്റു പൊതുപരിപാടികൾ ഇവയൊക്കെ നടത്തുന്ന നാട്ടിലെ ഏക പൊതു സ്ഥാപനമാണ് ഈ സ്കൂൾ

ഈ കൊറോണ മഹാമാരി വേളയിലുംഅധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം ഗൂഗിൾ മീറ്റിലൂടെ ഊഷ്മളമായി നടക്കുന്നുണ്ട് ''. ഓൺലൈൻ അസംബിളി ആഴ്ചയിൽ ഒരുദിവസം നടക്കുന്നുണ്ട്'. വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ പ0ന കാര്യങ്ങൾ സുഗമമായി നടക്കുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് അവരുടെ സർഗാത്മക കഴിവുകൾ സ്കൂൾ ഗ്രൂപ്പിൽ പങ്കുവെയ്ക്കുന്നു.പൊതു സമൂഹത്തിൻ്റെയും പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും സ്കൂളിൻ്റെ പുരോഗതിക്ക് ലഭ്യമാക്കണമെന്ന് .വിനീതമായി അഭ്യർത്ഥിച്ചു കൊണ്ട് ഈ ചരിത്രം നിങ്ങൾക്ക് മുമ്പിൽ കാഴ്ചവെയ്ക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തെ ബലവത്താക്കി. കുട്ടികളുടെ പഠനത്തിന് സൗകര്യപ്രദമായ ക്ലാസ്റൂമുകളും ഉണ്ട്. കുട്ടികളുടെ ആവശ്യാനുസരണം കക്കൂസ്, മൂത്രപ്പുര എന്നിവ പഞ്ചായത്തിൻ്റെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാ സാധ്യതകളെല്ലാം പഠനപ്രവർത്തനത്തിനായി വിനിയോഗിക്കുന്നുണ്ട് . അതിനായി ഒരു സ്മാർട്ട് ക്ലാസ് റൂം പഞ്ചായത്തിൻ്റെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്. ആധുനിക കാഴ്ച്ചപ്പാടുള്ള പൂർണമായും ശിശു കേന്ദ്രീകൃതമായ ഒരു പ്രീ പ്രൈമറി പി.റ്റി.എ. യുടെ സഹായത്തോടെ  പ്രവർത്തിക്കുന്നുണ്ട് . പാചകപ്പുര ആധുനിക വത്ക്കരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ പാത്രങ്ങൾ മെസ് ഹാൾ എന്നിവ ഉണ്ട്. ചുറ്റുമതിൽ ഭാഗികമായി നിർമിച്ചിട്ടുണ്ട്. പഞ്ചായത്തിൻ്റെ സഹായത്തോടെ ദിവസവും കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്നുണ്ട്. കുട്ടികൾക്ക് ഗണിതം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി ഒരു ഗണിത ലാബ്‌ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളിൽ വായനാശീലം ഉണ്ടാക്കുന്നതിനായി ക്ലാസ് റൂമുകളിൽ ലൈബ്രറി സംവിധാനം ഒരുക്കിയിട്ടുണ്ട്. ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ വ്യായാമത്തിന് പ്രാധാന്യം നൽകി പഞ്ചായത്തിൻ്റെ സഹായത്തോടെ യോഗക്ലാസുകൾ നടത്തുന്നുണ്ട്. കുട്ടികൾക്ക് കുടിവെള്ളത്തിന് ആവശ്യമായ കുഴൽക്കിണർ പഞ്ചായത്തിൻ്റെ സഹായത്തോടെ നിർമിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്
  • ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ, കൗൺസലിംഗ് ക്ലാസുകൾ തുടങ്ങിയവയെല്ലാം സ്കൂളിൽ നടക്കുന്നുണ്ട് ''. ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷ് അസംബിളി നടത്തുന്നു'' '. കുട്ടികളുടെ വ്യക്തിത്വ വിലാസം, ഏകാഗ്രത ഇവ ലക്ഷ്യമാക്കിക്കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം യോഗക്ലാസുകൾ നടക്കുന്നു ' കലാഭിരുചി പ്രകടിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരുദിവസം സർഗവേള സംഘടിപ്പിക്കുന്നുണ്ട് ' .ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തുകയും വിജയിക്ക് പ്രോത്സാഹന സമ്മാനം നൽകുകയും   ചെയ്യുന്നുണ്ട് . കുട്ടികൾക്ക് പഠനം ആസ്വാദ്യകരമാക്കുന്നതിനു 'വേണ്ടി പ0ന യാത്രകൾ നടത്തുന്നുണ്ട് . കലാകായിക ശാസ്ത്രമേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള പരീശീലനങ്ങൾ നൽകുന്നുണ്ട്. രചനാ മത്സരങ്ങൾ നടത്തി കുട്ടി എഴുത്തുകാരെ പൊതുവേദികളിൽ അംഗികരിക്കുന്നുണ്ട്. പൂർവ്വ വിദ്യാർത്ഥികളായ സാഹിത്യകാരൻമാരെ സ്കൂളിൽ എത്തിച്ച് അവരുടെ വായനാനുഭവങ്ങളും എഴുത്തനുഭവങ്ങളും കുട്ടികളുമായി പങ്ക് വയ്ക്കുന്നതിനുള്ള അവസരം ഒരുക്കുന്നുണ്ട്.

മുൻ സാരഥികൾ

ശ്രീ' കെ.പി ശ്രീധരൻ പിള്ള സർ, ശ്രീമതീ ആനന്ദവല്ലിയമ്മ ടീച്ചർ ശ്രീമതീ പൊന്നമ്മ ടീച്ചർ, ശ്രീ .N.മാധവൻ നായർ സർ, ശ്രീമതീ'.'C.N .ലീലാമ്മ ടീച്ചർ ,ശ്രീമതി.A.T. അന്നമ്മ ടീച്ചർ, ശ്രീമതി.K .രാധമ്മ ടീച്ചർ, ശ്രീമതീ.K.R .സുമ ടീച്ചർ എന്നിവരായിരുന്നു മുൻ കാല സാരഥികൾ


സ്കൂളിലെ മുൻ അദ്ധ്യാപകർ :

01. ശ്രീ ഗോവിന്ദപ്പിള്ള സാർ

02. ശ്രീമതി ലളിതാമ്മ സാർ

03. ശ്രീ ബഷീർ സാർ

04. ശ്രീമതി ഫാത്തു മുത്ത് ബീഗം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ജ്യോതി

2. രാജഗോപാലൻ

3. ആശ

4. ജോയി തോമസ്

മികവുകൾ

സ്കോളർഷിപ്പ് പരീശീലനങ്ങൾ നല്ല രീതിയിൽ നടത്തുന്നുണ്ട്. 2019 -20 ൽ നടന്ന L.S .S  പരീക്ഷയിൽ ഞങ്ങളുടെ സ്കൂളിലെ വീണാ വിജയൻ എന്ന കുട്ടിക്ക് സ്കോളർഷിപ്പ് ലഭിച്ചു.ഇംഗ്ലിഷ് ഫെസ്റ്റ് .നടത്തിയതിൽ മുൻ വർഷങ്ങളിൽ ഞങ്ങളുടെ സ്കൂളിലെ കുട്ടികൾക്ക് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞിട്ടുണ്ട് കോ വിസ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് സ്കൂളിൽ എത്താൻ സാധിക്കാത്തതിനാൽ ഗൂഗിൾ മീറ്റ് വഴി ഓൺ ലൈൻ ക്ലാസുകളും അസംബിളിയും നടത്തി വരുന്നുണ്ട് '. പുരാവസ്തുക്കളെക്കുറിച്ച് കുട്ടികൾക്ക് അറിവ് നേടുന്നതിനായി പഴയ കാല ഉപകരണങ്ങളുടെ ഒരു പ്രദർശനം സ്കൂളിൽ നടത്താൻ കഴിഞ്ഞിട്ടുണ്ട്.. കുട്ടികളുടെഅക്കാദമിക മികവുകളും കലാപരമായ കഴിവുകളും സമൂഹവുമായി പങ്കിടുവാനായി പOനോത്സവങ്ങൾ നടത്തി.നാട്ടു ഭക്ഷണത്തിൻ്റെ മേൻമ കുട്ടികൾ ക്ക് ബോധ്യപ്പെടുത്തുന്നതിനായി നാടൻ വിഭവങ്ങൾ ഉപയോഗിച്ച് ഒരു ഫുഡ് ഫെസ്റ്റ് സ്കൂളിൽ നടത്തി. വായനയിലൂടെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്ലാസ് ലൈബ്രറികൾ സജജമാക്കി  .ഗണിത പഠനം രസകരമാക്കുന്നതിനായി ഗണിത അസംബിളി നടത്തുന്നു'.ഭിന്ന ശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നു .അധ്യാപകരും രക്ഷിതാക്കളുമായുള്ള ബന്ധം ദൃഢമാക്കുന്നതിനായി കോർണർ പി.റ്റി.എ നടത്തുന്നു. അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ച ചർച്ച വിദ്യാർത്ഥികളെ സ്കൂളിൽ ആദരിക്കുന്നുണ്ട്. അതോടൊപ്പം അവരുമായി സംവദിക്കുന്നതിനുള്ള അവസരം നൽകുന്നുണ്ട്. സുരക്ഷാ പ്രവർത്തനങ്ങളുടെ ബോധവത്ക്കരണത്തിനായി ഫയർ ആൻ്റ് സേഫ്റ്റി (അഗ്നിശമന സേ ന)യുടെ ബോധവത്ക്കരണ ക്ലാസുകൾ സ്കൂളിൽ സംഘടിപ്പിച്ചു.കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായിസ്കൂൾ മാഗസിൻ നിർമ്മിച്ചു.

ദിനാചരണങ്ങൾ

1. പരിസ്ഥിതി ദിനം

2. വായനാദിനം

3: ലഹരിവിരുദ്ധ ദിനം

4. ലോക ജനസംഖ്യാ ദിനം

5. ചാന്ദ്രദിനം

6. ഹിരോഷിമാ ദിനം

7. നാഗസാക്കി ദിനം

8. സ്വാതന്ത്ര്യ ദിനം

9.കർഷക ദിനം

10. ദേശീയ കായിക ദിനം

11. അധ്യാപക ദിനം

12. ഓസോൺ ദിനം

13. വൃദ്ധ ദിനം

14.അഹിംസാ ദിനം

15. ലോകതപാൽ ദിനം

16. കേരളപ്പിറവി ദിനo

17. ശിശുദിനം

18. ലോക ഭിന്നശേഷി ദിനം

19. ഊർജ്ജ സംരക്ഷണ ദിനം

20. റിപ്പബ്ളിക് ദിനം

21. ലോക തണ്ണീർത്തട ദിനം

22. മാത്യഭാഷാ ദിനം

23. ദേശീയ ശാസ്ത്രദിനം.

24. ലോക ജല ദിനം       

25. ദേശീയ സുരക്ഷാ ദിനം

26. വന്യ ജീവി ദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1 അജിതകുമാരി .വി

2. ബിന്ദു. എ. എസ്

ക്ലബുകൾ

1. ഗണിത ക്ലബ്

2. സയൻസ് ക്ലബ്

3. വിദ്യാരംഗം ക്ലബ്

4. സാമൂഹ്യശാസ്ത്ര ക്ലബ്

5. ഹെൽത്ത് ക്ലബ്

6. സുരക്ഷാ ക്ലബ്

7. IT  ക്ലബ്

8. എക്കോ ക്ലബ്

9. ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പത്തനംതിട്ട - പുനലൂർ റൂട്ടിൽ കോന്നിയിൽ ഇറങ്ങി കുമ്മന്നൂർ ബസിൽ കയറി മാവനാൽ ഇറങ്ങി ഇടതു വശത്തുള്ള റോഡിൽ കൂടി ഏകദേശം 200 മീറ്റർ മുന്നോട്ട് വരുമ്പോൾ റോഡിനു ഇടതു ഭാഗത് സ്കൂൾ സ്ഥിതിചെയ്യുന്നു.

Map

|}

  1. പ്രമാണം:38734-name change orgder.jpeg
"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കുമ്മണ്ണൂർ&oldid=2580093" എന്ന താളിൽനിന്ന് ശേഖരിച്ചത്