ഗവ. എൽ.പി.എസ്. ആലംതുരുത്തി/അക്ഷരവൃക്ഷം/എല്ലാം നല്ലതിന് ( കൊറോണയും)

എല്ലാം നല്ലതിന് ( കൊറോണയും)

ഒരു രാജാവ്‌ ഒരിക്കൽ തന്റേ പരിവാരങ്ങളും മായി നായാട്ടിനു പോയി . രാജാവിന്റെ കൂടെ മന്ത്രിയും ഉണ്ടായിരുന്നു മന്ത്രിക്കു ഒരുകുഴപ്പം ഉണ്ടായിരുന്നു അദ്ദേഹം എന്ത് ചെയ്താലും എന്ത് സംഭവിച്ചാലും അതെല്ലാം നല്ലതിന് എന്ന് പറയുമായിരുന്നു. അങ്ങനെ നായാട്ട് നടക്കുമ്പോൾ രാജാവിന്റെ വിരലിനു മുറിവ് സംഭവിച്ചു ,പെട്ടന്ന് എല്ലാം നല്ലതിന് എന്ന് മന്ത്രി പറഞ്ഞു,അതുകേട്ടതും രാജാവ് ക്ഷുഭിതനായി മന്ത്രിയെ ജയിലിൽ അടക്കാൻ രാജാവ് ഉത്തരവിട്ടു . അപ്പോഴും എല്ലാം നല്ലതിന് എന്ന് മന്ത്രി പറഞ്ഞു. വീണ്ടും രാജാവ് നായാട്ടിനു പുറപ്പെട്ടു കാട്ടിൽ വച്ച് പ്രാകൃത മനുഷ്യർ രാജാവിനെ പിടിക്കൂടുകയും തങ്ങളുടെ ദേവന് ഗുരുതി കൊടുക്കാനും തീരുമാനിച്ചു . അങ്ങനെ ഗുരുതി യുടെ സമയമായപ്പോഴാണ് രാജാവിന്റെ കയ്യിലെ മുറിവ് അവർ ശ്രദ്ധിച്ചത് അംഗഭംഗം വന്നയാളെ ദേവന് ഗുരുതി കൊടുത്താൽ ദോഷമാണ് എന്ന് മനസിലാക്കിയ അവർ രാജാവിനെ വെറുതെ വിട്ടു. അപ്പോഴാണ് രാജാവ് മന്ത്രിയുടെ വാക്കുകൾ ഓർത്തത് രാജാവ് തിരികെ കൊട്ടാരത്തിൽ എത്തുകയും മന്ത്രിയെ മോചിപ്പിക്കുകയും ചെയ്തു. അപ്പോൾ മന്ത്രി രാജവിനോട് പറഞ്ഞു , പ്രഭോ അങ്ങ് എന്നേ ജയിലിൽ അടച്ചില്ലായിരുന്നുവെങ്കിൽ അങ്ങേയ്ക്കുപകരം ഞാൻ മരണപ്പെട്ടേനെ എല്ലാം നല്ലതിനായിരുന്നു എന്ന് . ഈ കഥയും നമ്മുടേ കൊറോണയും തമ്മിൽ എന്താ ബന്ധം എന്നലേ

കഥയുടെ സാരാംശം | ഒരു കൊറോണ വന്നതിൽ നിന്നും നമ്മൾ എന്തെല്ലാം പഠിച്ചു. സാമൂഹിക അകലം പാലിച്ചു , പരിസരശുചിത്വം , അനാവശ്യ ചിലവുകൾ ഒഴിവാക്കി , സ്വന്തമായി കൃഷി ചെയ്യാൻ പഠിച്ചു , ആവശ്യത്തിന് സമയം , ബന്ധങ്ങൾ പുതുക്കി , ഹോട്ടൽ ഫുഡ് ഒഴിവാക്കി , വായു മലിനീകരണം കുറഞ്ഞു , ജലമലിനീകരണം കുറഞ്ഞു , പ്രകൃതി വാതകങ്ങൾ ഉപയോഗം കുറഞ്ഞു , പരസപരം സ്നേഹിക്കാനും സഹായിക്കാനും സമയം കണ്ടെത്തി എല്ലാം നല്ലതിന്.

ആരോമൽ രാജേന്ദ്രൻ
മൂന്ന് എ ഗവണ്മെന്റ് എൽ പി എസ് ആലംതുരുത്തി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - കഥ