ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രാമം

കോടാനുകോടി ജനങ്ങൾ വസിക്കുന്ന കേരളം എന്ന സംസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ കോട്ടയ്ക്കകം എന്ന ചെറു ഗ്രാമത്തിൽ വസിക്കുന്ന ഞാൻ .എൻ്റെ വീട്ടിൽ അച്ഛനും അമ്മയും അനുജനും അമ്മൂമ്മയും ഉണ്ട്. എനിക്ക് പൂച്ചക്കുട്ടികളെ വളരെ ഇഷ്ടമാണ്. എൻ്റെ വീടിന് ചുറ്റും നിറയെ മരങ്ങളും പൂക്കളും ചെടികളും ഉണ്ട്. ഞാൻ ദിവസവും ചെടികൾക്ക് വെള്ളം ഒഴിച്ചു കൊടുക്കും. ഞങ്ങളുടെ നാടിൻ്റെ ഏറ്റവും വലിയ പ്രത്യേകതയാണ് കരമനയാർ. ഞാൻ ദിവസവും കളിക്കാൻ പോകാറുണ്ട്. എൻ്റെ ഈ കൊച്ചു ഗ്രാമത്തിനെ കുറിച്ച് ഒരുപാട് ഐതീഹ്യങ്ങൾ ഉണ്ട്. പണ്ട് പിള്ളമാർ താമസിച്ചിരുന്നതും ഭരണം നടത്തിയിരുന്നതും. എൻ്റെ വീടിനെയും ഗ്രാമത്തെയും പ്രകൃതിയെയും കുറിച്ച് ഒരു കവിത ഞാൻ ഓർക്കുന്നു.
"കാറ്റിൽ ചാഞ്ചാടിയാടിടും വയൽ പൂക്കളം മഴപ്പെണ്ണിൻ്റെ കുളിരേറ്റു വാങ്ങുന്നുവോ പുഴ പോലെ ഓളങ്ങൾ ആടുന്നുവോ "
നമ്മുടെ നാടിനെയും പ്രകൃതിയെയും കാത്തു സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുമാണ്.

ആദിത്യ എസ്
4 C ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം