രണ്ടു നേരം കുളിക്കേണം
പല്ലു നന്നായ് തേച്ചിടേണം
നഖങ്ങൾ വളർന്നിടുന്പോൾ
മുറിച്ചിടേണം
മണ്ണു നന്നായ് കിളയ്ക്കേണം
വിത്തെടുത്ത് വിതയ്ക്കേണം
ദേഹം വിയർത്തീടും വരെ
വേല ചെയ്യേണം
നാട്ടുകാരെ കേട്ടിടേണം
കേട്ട കാര്യം ചെയ്തീടേണം
ദേഹമെല്ലാം ശുചിയായി
സൂക്ഷിച്ചീടേണം
വീടും ചുറ്റുപാടുമെല്ലാം
വൃത്തിയായി സൂക്ഷിക്കേണം
ഈച്ച കൊതു കീടങ്ങളെ
തുരത്തീടേണം