മരം ഒരു വരം മരം ഒരു തണൽ
കിളികൾക്ക് കൂടുണ്ടാക്കാനും
ഭക്ഷണം നൽകാനും അന്നും ഇന്നും
എന്നും സഹായി മാത്രം
മനുഷ്യന് തണലേ കീടും
ശുദ്ധവായു നൽകീടും
ഫലങ്ങൾ നൽകീടും
വിറകിനായി എരിഞ്ഞീടും
ഭവനമായി തീർന്നീടും
അന്നും ഇന്നും എന്നും
സഹായി മാത്രം
സംരക്ഷിച്ചീടാം മലകളെ
മരങ്ങളെ , മണ്ണിനെ
കരുതീടാം സ്നേഹിച്ചിടാം
ഭൂമിയെന്ന അമ്മയെ
കൈ കോർത്തീടാം ഒരുമയോടെ
നല്ലൊരു നാളേയ്ക്കായ്