ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/അനുവിന്റെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
അനുവിന്റെ സംശയം

രാവിലെ അനു ഉറക്കമുണർന്നപ്പോൾ അമ്മ പറഞ്ഞു. മോളേ ഇന്ന് മുതൽ സ്കൂളിൽ പോകണ്ട അവൾക്ക് ആകെ വിഷമമായി ടീച്ചറിനോട് ഞാൻ പറഞ്ഞതാണ് നാളെ വരുമ്പോൾ തീർച്ചയായും തത്തമ്മച്ചിയുടെ കഥാപുസ്തകം കൊണ്ടുവരാമെന്ന് എന്ന് കൊണ്ടായിരിക്കും ഇന്ന് ക്ളാസിലെത്തത് അനു ഒരു നിമിഷം ആലോചിച്ചു. വേഗം ഉമ്മറത്തേക്കോടി മുത്തച്ഛന്റെ അടുത്തെത്തി. മുത്തച്ഛൻ തൂവാല കൊണ്ട് മൂക്കും വായും മൂടിയിരിക്കുന്നു. എന്ത്പറ്റി മുത്തച്ഛാ സുഖമില്ലേ?എനിക്കിന്ന് സ്കൂളിൽ പോകണ്ട ഞാൻ മുത്തച്ഛനോടൊപ്പം ആശുപത്രിയിൽ വരാം. എനിക്ക് അസുഖമൊന്നുമില്ല അസുഖം വരാതെ നോക്കാനാ, അവൾക്ക് ഒന്നും മനസിലായില്ല അവൾ മുറ്റത്തേക്കിറങ്ങി കണ്ണന്റെ വീട്ടിൽ പോയി ഊഞ്ഞാലാടാം. അനു മോളേ അമ്മയുടെ വിളി കേട്ട് അനു നിന്നു .നീ എവിടെ പോകുന്നു? ഇന്നു മുതൽ ഒരു വീട്ടിലും പോകാൻ പാടില്ല .കോവിഡ് 19 എന്ന വൈറസിനെ കുറച്ചും അത് മനുഷ്യരിൽ നാശം വിതയ്ക്കുന്നതിനെ കുറച്ചും പറഞ്ഞു കൊടുത്തു. അപ്പോ അതാണല്ലേ സ്കൂളിൽ പോകാൻ കഴിയാത്തത് .ഒരുപാട് സംശയങ്ങൾ അനുവിന്റെ മനസ്സിലൂടെ കടന്നു പോയി. അതെല്ലാം അവൾ നോട്ട് ബുക്ക് എടുത്തു എഴുതി സ്കൂൾ തുറക്കുമ്പോൾ ടീച്ചറിനോട് ചോദിക്കാൻ .................................

കീർത്തന ദേവു ബി
3 ഗവ എൽ പി എസ് ആര്യനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ