ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ചിന്നുവിന്റെ അഹങ്കാരം

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുവിന്റെ അഹങ്കാരം

ഒരു പുഴയുടെ തീരത്തായിരുന്നു കാർത്യായനി അമ്മുമ്മയുടെയും ചിന്നു പെണ്ണിന്റെയും വീട്... അമ്മുമ്മയോടൊപ്പമായിരുന്നു ചിന്നുവിന്റെ താമസം. അമ്മുമ്മ പറയുന്നതൊന്നും ചിന്നു കേൾക്കാറേ ഇല്ല.... അവൾ എല്ലായിടത്തും ഓടി ചാടി നടന്നു. നാട്ടുകാരെല്ലാവരും പറഞ്ഞു ചിന്നു ഇപ്പോൾ കൊറോണ പടരുന്ന കാലമാണ്. എല്ലാവരും അവരവരുടെ വീട്ടിൽ തന്നെ ഇരിക്കണം. ഇതു lock down സമയമാണ്. എന്നാൽ ചിന്നു ഉണ്ടോ കേൾക്കുന്നു..... അവൾ പഴയതുപോലെ എല്ലായിടത്തും പോകുമായിരുന്നു. ഒരു ദിവസം വൈകുന്നേരം വീട്ടിൽ എത്തിയ അവൾക്കു ഭയങ്കര പനിയും തലവേദനയും. അമ്മുമ്മ അവൾക്കു പനിയുടെ ഗുളികയും മരുന്നും കൊടുത്തു. പക്ഷെ അവൾക്കു പനി കൂടി വന്നതേ ഉള്ളു.അമ്മുമ്മ തുണി നനച്ചു ദേഹം ആകെ തുടയ്ക്കുകയും പഞ്ഞി നനച്ചു നെറ്റിയിൽ വയ്ക്കുകയും ഒക്കെ ചെയ്യ്തു. പക്ഷെ അവൾക്കു പനി കുറഞ്ഞതേ ഇല്ല.അമ്മുമ്മ ഒറ്റയ്ക്ക് എന്തു ചെയ്യും.അമ്മുമ്മ അടുത്ത വീട്ടിലേക്ക് ഓടി. പക്ഷെ ആരും സഹായിച്ചില്ല. എവിടെ നിന്നോ കുറച്ച് ആരോഗ്യ പ്രവർത്തകർ എത്തി ചിന്നുവിനെ ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടു പോയി. അമ്മുമ്മയെ കൊണ്ടുപോയതുമില്ല. ചിന്നുവിനെ icu വിൽ പ്രവേശിപ്പിച്ചു വേണ്ട മരുന്നുകളൊക്കെ നൽകി..... കുറച്ചു ദിവസങ്ങൾക്കു ശേഷം ചിന്നുവിന് അസുഖം ഭേദമായി. ആശുപത്രിയിലെ ജീവനക്കാർ എല്ലാവരും കൂടി അവളെ സന്തോഷത്തോടെ തിരിച്ചു അയച്ചു. പക്ഷെ വീട്ടിലെത്തിയ ചിന്നു കണ്ടത് തന്റെ വീട്ടുമുറ്റത്ത് രണ്ടു മൂന്ന് ആരോഗ്യ പ്രവർത്തകർ നിൽക്കുന്നു. അവൾക്കൊന്നും മനസിലായില്ല. പതിയെ അവൾ മനസിലാക്കി അവളുടെ അമ്മുമ്മ തന്നെ വിട്ടു പോയെന്ന്. ചിന്നുവിന് സങ്കടം സഹിക്കാനായില്ല. താൻ ഒറ്റയ്ക്ക് ആകാൻ കാരണം താൻതന്നെ ആണെന്ന് അവൾ തിരിച്ചറിഞ്ഞു........ കുട്ടുകാരെ.... നമ്മൾ എപ്പോഴും മുതിർന്നവർ പറയുന്നത് അനുസരിക്കണം.......

അഞ്ജന എ.ജെ
2B ഗവ:എൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ