ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കൊറോണ എന്ന കൊലയാളി

Schoolwiki സംരംഭത്തിൽ നിന്ന്
 കൊറോണ എന്ന കൊലയാളി
 വളരെ പേടിയോടു കൂടിയാണ് നാം ഇന്നു ജീവിക്കുന്നത്. കൊറോണ എന്ന കൊലയാളി നമ്മുടെ ലോകത്ത് തന്നെ ഒരു ഭീഷണി ആയി തുടരുന്നു. ഒരുപാട് പേരുടെ ജീവൻ അപഹരിച്ചു കൊണ്ട് നമ്മെ എല്ലാവരെയും പേടിപ്പെടുത്തുകയാണ്. നമ്മുടെ ഗവണ്മെന്റ് ഇതിന് എതിരെ ഒരുപാട് മുൻ കരുതലും നിർദേശങ്ങളുമായി നമ്മോടൊപ്പം ഉണ്ട്.  നമ്മുടെ സുരക്ഷ എന്നു പറയുന്നത് നമ്മുടെ ഓരോരുത്തരുടെയും കൈകളിൽ ആണ്. നാം മുൻകരുതൽ എടുക്കണം. വൃത്തി അതാണ് പ്രധാനവും. എപ്പോഴും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. മാസ്കു് ഉപയോഗിക്കണം. തുമ്മുമ്പോളും ചുമ യ്ക്കു മ്പോഴും തുവാല ഉപയോഗിക്കണം. യാത്രകളും സൽക്കാരങ്ങളും ആഘോഷങ്ങളും  മാറ്റി വച്ച് നാം നമ്മുടെ വീടുകളിൽ തന്നെ കഴിയണം. നാം ശ്രദ്ധയോടെ ജീവിക്കണം.കൊറോണ എന്ന കൊലയാളി യെ ഈ ലോകത്ത് നിന്നും തുടച്ചു മാറ്റാൻ നമുക്ക് സാധിക്കട്ടെ. നമുക്ക് ഒന്നായി പ്രാർത്ഥിക്കാം.
സനഫാത്തിമ ആർ
2 B ഗവ:എൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ




 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ