ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ കച്ചവടം
കൊറോണക്കാലത്തെ കച്ചവടം
നീലിമല കാട്ടിലെ മൃഗങ്ങൾ എല്ലാം സാധനങ്ങൾ വാങ്ങാൻ അടുത്ത് കാട്ടിലാണ് പോയിരുന്നത്. എന്തുകൊണ്ടാണ് എന്നോ?... കട നടത്തിയിരുന്ന ചെന്നായച്ചൻ മരിച്ചതോടെ മൃഗങ്ങളെല്ലാം വളരെ ബുദ്ധിമുട്ടിലായി. അങ്ങനെയിരിക്കെയാണ് കടുവ ചേട്ടൻ കട തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. മൃഗങ്ങൾ എല്ലാവരും വളരെയധികം സന്തോഷിച്ചു. ആഘോഷത്തോടെ ഉദ്ഘാടനവും നടന്നു. വളരെ നല്ല രീതിയിൽ കച്ചവടം നടന്നുകൊണ്ടിരിക്കുമ്പോഴാണ് 'കൊറോണ' എന്ന മഹാവ്യാധി പടർന്നുപിടിച്ചത്. അതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലത്രേ.... വ്യക്തി ശുചിത്വം പാലിക്കുകയും സാമൂഹിക അകലം പാലിക്കുകയും അല്ലാതെ വേറെ വഴിയൊന്നുമില്ല. അതോടെ മൃഗങ്ങൾ ആരും പുറത്തിറങ്ങാതെ ആയി. കടുവ ചേട്ടന്റെ കടയിലേക്ക് ആരും വരാതെയായി. സാധനങ്ങൾ വാങ്ങാൻ കഴിയാതെ മൃഗങ്ങളും വലഞ്ഞു. കടുവ ചേട്ടൻ എന്തു ചെയ്തെന്നോ?... കടയുടെ മുന്നിൽ കൈ കഴുകാൻ വെള്ളവും ഹാൻഡ് വാഷും വച്ചു. ക്യൂ നിൽക്കാൻ ആയി നിശ്ചിത അകലത്തിൽ പെയിന്റ് കൊണ്ട് വരച്ചു. അതറിഞ്ഞ് മൃഗങ്ങൾക്ക് സന്തോഷമായി. അവർ മാസ്ക് ധരിച്ച് കടയിലേക്ക് വന്നു. സാമൂഹിക അകലം പാലിച്ച് ക്യൂ നിന്നു. കൈകഴുകി സാധനങ്ങൾ വാങ്ങി. കാശ് വാങ്ങിയശേഷം സാനിറ്റൈസർ ഉപയോഗിച്ച് കടുവ ചേട്ടനും മാതൃകയായി..
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ