ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കുട്ടൂസിന്റെ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടൂസിന്റെ സ്വപ്നം

ഒരു സുന്ദരികുട്ടിയാണ് കുട്ടൂസ്.അങ്ങ് പട്ടണത്തിലാണ് കുട്ടൂസിന്റെ താമസം. അവളുടെ കൂട്ടുകാരി മഞ്ഞനിറത്തിലുള്ള ഒരു താറാവിന്റെ പാവയാണ്. ഉറങ്ങുമ്പോഴും,ഉണ്ണുമ്പോഴും,കളിക്കുമ്പോഴും ഒക്കെ ആ പാവ അവളുടെ കൂടെ ഉണ്ടാകും.

അന്നും പതിവുപോലെ അത്താഴം കഴിഞ്ഞ് അവളും പാവയും ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽ അവൾ ഒരു സ്വപ്നം കണ്ടു.മലകളും ,പു്ഴകളും,തോടുകളും,മരങ്ങളും,പൂന്തോട്ടവും,പൂമ്പാറ്റയും,കിളുകളും,പശുക്കളും,ചെറിയ വീടുകളും ഒക്കെ ഉള്ള ഒരു കൊച്ചു ഗ്രാമം. അവിടെ അവൾ പാവയോടൊപ്പം ഓടിക്കളിച്ച് നടക്കുന്നു.കൂടെ ഒരു അപ്പൂപ്പനും,അമ്മൂമ്മയുംഉണ്ട്. പെട്ടെന്നാണ് അമ്മ അവളെ വിളിച്ചത്.അവൾ സ്വപ്നത്തിൽ നിന്ന് ഉണർന്നു.

അവൾ കട്ടിലിൽ നിന്ന് ഇറങ്ങി ബാൽക്കണിയിൽ പോയി നിന്നു താഴേക്ക് നോക്കി.അവിടെ നിറയെവാഹനങ്ങളും, പുകയും,മാലിന്യങ്ങളും ഒക്കെയായി ആകെ ഒരു ബഹളം. അവൾ അമ്മയോട് കണ്ട സ്വപ്നത്തെ കുറിച്ച് പറ‍ഞ്ഞു. സ്വപ്നത്തിൽ കണ്ട അപ്പൂപ്പനെയും, അമ്മൂമ്മയെയും കുറിച്ചും പറഞ്ഞു. അത് കേട്ടതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അമ്മ കുട്ടൂസിനോട് പറഞ്ഞു സ്വപ്നത്തിൽ കണ്ടത് അളുടെ സ്വന്തം അപ്പൂപ്പനെയും,അമ്മൂമ്മയെയും തന്നെയാണ് എന്ന്. അവരൊക്കെ അങ്ങ് ദൂരെ ഗ്രാമത്തിൽ ആണ് ഉള്ളത്എന്നും പറഞ്ഞു. കുട്ടൂസ് അന്നുവരെ കണ്ടിട്ടില്ലാത്ത അപ്പൂപ്പനെയും,അമ്മൂമ്മയെയും ഓർത്ത് അമ്മയെ നോക്കി നിന്നു......................

ആഷി.എസ്.തമ്പി
1.B ഗവ.എൽ.പി.എസ്.ആനാട്,തിരുവനന്തപുരം,നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ