ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കിങ്ങിണി പൂച്ചയുടെ കല്യാണം

Schoolwiki സംരംഭത്തിൽ നിന്ന്
കിങ്ങിണി പൂച്ചയുടെ കല്യാണം

കണ്ടൻ പൂച്ചയ്ക്കും കുറിഞ്ഞി പൂച്ചയ്ക്കും ആറ്റു നോറ്റുണ്ടായ മകളാണ് കിങ്ങിണി. അതുകൊണ്ട് തന്നെ വാത്സല്യം ആവോളം കൊടുത്താണ് കിങ്ങിണിയെ വളർത്തിയത്. സൗന്ദര്യത്തിന്റെ കാര്യത്തിൽ കിങ്ങിണിയെ തോൽപ്പിക്കാൻ ആ നാട്ടിലെങ്ങും വേറെ പൂച്ചകൾ ഇല്ല. അങ്ങനെ കിങ്ങിണി വളർന്ന് വിവാഹ പ്രായമായി. കിങ്ങിണിയുടെ വിവാഹം അതിഗംഭീരമായി തന്നെ നടത്തണമെന്ന് കണ്ടനും കുറിഞ്ഞിയും നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരുന്നുകിങ്ങിണിക്ക് അനുയോജ്യനായ സുന്ദരനായ ഒരു വരനെയും കണ്ടെത്തി. വിവാഹ തീയതിയും നിശ്ചയിച്ചു. അപ്പോഴാണ് നാട്ടിലാകെ കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചത്. വിവാഹം നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നടത്തണം എന്ന് വരന്റെ വീട്ടുകാർക്ക് നിർബന്ധം. അങ്ങനെ ആളും ആരവങ്ങളും ഇല്ലാതെ ചെണ്ടയും നാദസ്വരവും ഇല്ലാതെ കതിർമണ്ടപവും സദ്യയും ഇല്ലാതെ കിങ്ങിണിയുടെ വിവാഹം നടന്നു.

കൃഷ്ണേന്തു എസ്
2 B ഗവ.എൽ.പി.എസ്.ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ