ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/ഒരു മാതൃഹൃദയത്തിന്റെ വേദന
ഒരു മാതൃഹൃദയത്തിന്റെ വേദന
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒരു നഴ്സ് ആയിരുന്നു ആതിര. അവൾ ഹോസ്പിറ്റലിൽ വർക്ക് ചെയ്തു കൊണ്ടിരുന്നപ്പോഴാണ് വിദേശ രാജ്യമായ ചൈനയിലുo മറ്റും കൊറോണ രോഗം പടർന്നുപിടിച്ചത്.പിന്നീട് അത് ഇന്ത്യയിലും കേരളത്തിലുമൊക്കെ വ്യാപിച്ചു.ആതിരയുടെ ഭർത്താവ് മിലിട്ടറിയിൽ ആണ്. 6 മാസം പ്രായമായ ഒരു പെൺകുഞ്ഞിന്റെ അമ്മയുമാണ് അവൾ ഡ്യൂട്ടിയുടെ ഭാഗമായി ആതിരക്ക് ഹോസ്പിറ്റലിൽ തന്നെ കഴിയേണ്ടിവന്നു. വീട്ടിൽ കുഞ്ഞും ഭർത്താവിന്റെ അമ്മയും മാത്രം. കൊറോണ രോഗമുള്ളവരെ ചികിത്സിക്കുന്നതു കൊണ്ട് ഒരാഴ്ച ഡ്യൂട്ടി നോക്കിയ ശേഷം അവൾക്ക് രണ്ടാഴ്ച ക്വാറന്റയിനിൽ പോകേണ്ടി വന്നു. തന്നെ റ കുഞ്ഞിനെ കാണാനോ, അവൾക്ക് പാൽ കൊടുക്കാനോ കഴിയാതെ ആ മാതൃഹൃദയം തേങ്ങി.ആഹാരം കൊണ്ടു വച്ചിട്ട് പോകുമ്പോൾ അവൾ കഴിക്കും. അവൾ വളരെ മാനസിക സംഘർഷം അനുഭവിച്ചു 2 ആഴ്ചയക്കു ശേഷം ക്വാറന്റയിൻ കഴിയുവോളവും അവൾക്ക് രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.അങ്ങനെ അവളുടെ നിയന്ത്രണങ്ങൾ എടുത്തു മാറ്റുകയും അവൾക്ക് സ്വന്തം കുഞ്ഞിനെ ആവോളം സ്നേഹിക്കുവാനും കഴിഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഗവൺമെന്റ് മുഴുവൻ നിയന്ത്രണങ്ങളും എടുത്തു മാറ്റുകയും ആതിരയുടെ ഭർത്താവായ കിരണിന് നാട്ടിലേക്ക് വരാൻ കഴിയുകയും ചെയ്തു.വീട്ടിൽ വന്നപ്പോൾ എല്ലാപേർക്കും സന്തോഷമായി.അവർ അനുഭവിക്കേണ്ടി വന്ന ത്യാഗങ്ങളും കഷsപ്പാടുകളും അവർ പരസ്പരം പങ്കു വയ്ക്കുകയും അതിൽ നിന്നെല്ലാം കരകയറിയ സന്തോഷത്തിൽ അവർ ഒരു വിനോദയാത്ര പ്ലാൻ ചെയ്യുകയും ചെയതു.' കൊറോണ രോഗത്തിനെതിരെ നമ്മൾ ഒന്നായി പോരാടുക തന്നെ ചെയ്യും. പഴയതുപോലെ നമ്മുടെ ജീവിതം ആകും എന്ന പ്രതീക്ഷയോടെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ