Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

എല്ലാ ദിനാചരണങ്ങളും വിപുലമായി ആചരിച്ചു. ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് വേണ്ടി സ്കൂൾ തലത്തിൽ പരീക്ഷണങ്ങളും പ്രദർശനങ്ങളും സംഘടിപ്പിച്ചു. ശാസ്ത്ര മേളകൾക്കും കലാമേളകൾക്കുമായി പ്രത്യേക പരിശീലനം നൽകി. സബ് ജില്ല കലോത്സവത്തിൽ ഓവറാൾ മൂന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. സബ് ജില്ലയിൽ സംഘടിപ്പിച്ച കായിക മത്സരങ്ങളിൽ പങ്കെടുത്ത് ഞങ്ങളുടെ കുട്ടികൾ ഉന്നത സ്ഥാനം കരസ്ഥമാക്കി. തമിഴ് സംഘം, ശൈവ പ്രകാശ സഭ സംഘടിപ്പിച്ച മത്സരങ്ങളിൽ തമിഴ് മീഡിയം കുട്ടികൾ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടി. ബി ആർ സിയുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സൗജന്യ കരാട്ടെ പരിശീലനം നൽകി.