ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ ശുചിത്വത്തിന്റെ പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിന്റെ പ്രാധാന്യം

ശുചിത്വം ജീവിതത്തിൽ വളരെ പ്രധാനമാണ്. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. കുട്ടികളിൽ അവരുടെ ചെറിയ പ്രായത്തിൽ തന്നെ ശുചിത്വ ശീലങ്ങൾ വളർത്തി എടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. രോഗങ്ങളെ നമ്മിൽ നിന്നും അകറ്റാൻ ശുചിത്വം സഹായിക്കുന്നു. ദിവസാരംഭം മുതൽ ഉറങ്ങാൻ പോകുന്നത് വരെ നമ്മൾ ശുചിത്വം പാലിക്കണം. ശുദ്ധമായ ശരീരം നല്ല ചിന്തക്ക് വഴിയൊരുക്കുന്നു. കൈയും, വായും, മുഖവും പതിവായി കഴുകുന്നത് വ്യക്തി ശുചിത്വത്തിൽ പെടുന്നു. നഖം, പല്ലുകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക. വൃത്തിയുള്ള വസ്ത്രം ധരിക്കണം. ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. നമ്മുടെ ശുചിത്വമില്ലായ്മ നമ്മുടെ സമൂഹത്തെയും അപകടത്തിലെത്തിക്കും. ആരോഗ്യ പരിപാലനത്തിനും പ്രതിരോധത്തിനും വേണ്ടി ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്. വിദ്യാർത്ഥികൾ എന്ന നിലക്ക് നമുക്ക് ഒരുമിച്ചു പറയാം. 

"ശുചിത്വം നമ്മുടെ മുദ്രാവാക്യം. 
ഞങ്ങൾ അത് പ്രോത്സാഹിപ്പിക്കും"
 

മാളവിക എസ് . ജി
4 A ഗവ. എസ് എസ് എൽ പി എസ് കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം