ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ  പേരിൽ നിന്നാണ് ഹൈജീൻ  അഥവാ  ശുചിത്വം എന്ന വാക്കുണ്ടായത്. വ്യക്തി ശുചിത്വം, ഗൃഹശുചിത്വം, പരിസര ശുചിത്വം  എന്നിവയെല്ലാം ആരോഗ്യ ശുചിത്വത്തിന്റെ ഘടകങ്ങളാണ്. ശുചിത്വമില്ലായ്‌മയാണ്‌  90% രോഗത്തിനും കാരണം. ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുകണം. ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ തൂവാല കൊണ്ട് നിർബന്ധമായും മുഖം മറയ്ക്കുക. വൃത്തിയുള്ള വസ്ത്രങ്ങൾ ഉപയോഗിക്കുക, പാദരക്ഷകൾ ഉപയോഗിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പ്രത്യേകിച്ചും ഈ കൊറോണാ കാലത്ത് കൈ കൊടുക്കൽ  ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കി നിശ്ചിത അകലം പാലിക്കുക. നല്ല ശുചിത്വ ശീലങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആരോഗ്യമുള്ള മനസ്സും  ശരീരവുമുള്ള ഒരു പുതു തലമുറ വാർത്തെടുക്കാൻ സാധിക്കുകയുള്ളു......

മീനാക്ഷി ബി എസ്
ഗവ. എസ് എസ് എൽ പി എസ് കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം