ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/ശുചിത്വ പരിപാലനം സുന്ദര കേരളത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പരിപാലനം സുന്ദര കേരളത്തിന്

കേരളത്തിന് തനതായ ഒരു പാരമ്പര്യമുണ്ട്. അത് ശുചിത്വത്തിന്റെ കാര്യത്തിലായാലും, സംസ്കാരത്തിന്റെ കാര്യത്തിലായാലും. അനുകരണത്തിന്റെ കാര്യത്തിലും നാം പിന്നിലല്ല. വസ്ത്രധാരണത്തിലും, എന്തിനേറെ ആഹാരശീലത്തിൽ പോലും നാം മറ്റുള്ളവരെ അനുകരിക്കുകയാണ്. സാമൂഹ്യ ശുചിത്വത്തിൻ്റെ കാര്യത്തിൽ നാം അല്പം പിന്നിലാണ്. പരിസര ശുചിത്വത്തിൽ കേരളീയരെ ക്കുറിച്ച് ഒരു രസകരമായ നിരീക്ഷണമുണ്ട്. കേരളീയർ സ്വന്തം വീടും പരിസരവും വൃത്തിയാക്കുവാൻ നല്ല പ്രതിബദ്ധത കാട്ടാറുണ്ട്. എന്നാൽ സ്വന്തം സ്ഥലത്തിന് പുറത്തിറങ്ങിയാൽ അങ്ങനെയല്ല. നാലതി രിന് പുറത്തല്ലേ അത് വേറെയാരെങ്കിലും നോക്കട്ടെ , അല്ലെങ്കിൽ സർക്കാർ നോക്കട്ടെ എന്നതാണ്‌ കാഴ്ചപ്പാട്. എന്തായാലും നമ്മുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യം തന്നെയാണ്. നല്ല കാഴ്ചകൾ മാനസിക ഉല്ലാസം നൽകുന്നു എന്ന കാര്യം അറിയാമല്ലൊ. വിടർന്ന പൂക്കളും അവയെ ഉമ്മ വയ്ക്കാനെത്തുന്ന പൂമ്പാറ്റയും ആരുടേയും ഹൃദയത്തെ തരളമാക്കാം. ഇതിലൂടെ ലഭിക്കുന്ന മാനസികോല്ലാസം ശരീരത്ത് മുഴുവൻ ഉന്മേഷം പ്രദാനം ചെയ്യും. അങ്ങനെ ദിവസം മുഴുവൻ പ്രസന്നത നിലനിൽക്കും. അങ്ങനെ ശുചിത്വത്തിന്റെ ബാലപാഠങ്ങൾ നമ്മുടെ വീട്ടിൽ നിന്നും തന്നെ തുടങ്ങാം. പരിസ്ഥിതിയെ സംരക്ഷിക്കാം. ശുചിത്വം മുറുകെ പിടിക്കാം പൂന്തോട്ടങ്ങൾ ഉണ്ടാക്കാം. പ്രകൃതിയെ സ്നേഹിക്കാം.

അങ്ങനെ നമുക്ക് ഭൂമിയിൽ തന്നെ ഒരു സ്വർഗം തീർക്കാം

മുഹമ്മദ് ആദിൽ പി
5 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം