ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/ശുചിത്വം എന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം എന്ന പാഠം വിഭാഗം

ഒരു വലിയ കുടുംബമായിരുന്നു സ്റ്റെല്ലയുടേത്. പപ്പയും, മമ്മിയും, അപ്പച്ചനും, അമ്മച്ചിയും, അനിയനും, അനിയത്തിയും അടങ്ങിയ ഒരു വലിയ കുടുംബം . സ്റ്റെല്ലയ്ക്ക് അവളുടെ വീട്ടിൽ നിൽക്കാൻ യാതൊരു താത്പര്യവുമില്ലായിരുന്നു. അവൾ ഹോസ്റ്റലിൽ നിന്ന് പഠിക്കുവാനായിരുന്നു ഇഷ്ടപ്പെട്ടത്. അത് അവൾ സാധിച്ചെടുക്കുകയും ചെയ്തു. പഠിക്കുവാൻ വളരെ മിടുക്കിയായിരുന്നു സ്റ്റെല്ല. അവൾക്ക് സാമൂഹ്യ സേവനവും ഇഷ്ടമായിരുന്നു. അങ്ങനെ അവൾ കോളേജിലെ NSS ൽ ചേർന്നു. ക്യാമ്പ് ആരംഭിച്ചു. അവൾക്ക് വളരെ സന്തോഷം തോന്നി. ക്യാമ്പ് ഒരു ഗ്രാമപ്രദേശത്തായിരുന്നു. അവിടെ അവർക്ക് ധാരാളം ക്ലാസുകൾ കിട്ടി. ഒരു ദിവസം അധ്യാപകൻ അവരോട് വീടുകൾ തോറും കയറി ഡാറ്റകൾ എഴുതി വരാനുള്ള ടാസ്ക് നൽകി. സ്റ്റെല്ലയ്ക്ക് വിജനമായ സ്ഥലത്തുളള ഒരു വീടാണ് ലഭിച്ചത് . അവൾ വീട്ടിനടുത്തെത്തി. വീട്ടുടമയെ വിളിച്ച് കാര്യങ്ങളന്വേഷിച്ചു. ഒരു പാവം കുടുംബം. ഒരു സ്ത്രീയും ഒന്നര വയസ്സുകാരനായ മകനും മാത്രം. ഭർത്താവ് മരിച്ചിട്ട് മൂന്ന് മാസമായി. വേറെ ആരുമില്ല. കുട്ടിക്ക് സുഖമില്ല. മരുന്ന് വാങ്ങാൻ കാശില്ല. വീടിൻ്റെ ചുറ്റുപാടും ചപ്പും ചവറും, കിണറിന് പോലും വൃത്തിയില്ല. പണ്ടെങ്ങോ കുഴിച്ച ആൾമറയില്ലാത്ത കിണർ. അതിലും നിറയെ ചപ്പ് ചവറുകൾ. അവസ്ഥ കണ്ടിട്ട് സ്റ്റെല്ലയ്ക്ക് വളരെയേറെ വിഷമം തോന്നി. അവൾ ഉടനെത്തന്നെ അധ്യാപകനെ അറിയിക്കുകയും എല്ലാവരും ചേർന്ന് ചുറ്റുപാടുകൾ വൃത്തിയാക്കുകയും ചെയ്തു. കുട്ടിയെ ആശുപത്രിയിൽ കൊണ്ട് പോയി പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയും ചെയ്തു. ക്യാമ്പ് കഴിഞ്ഞ് കോളേജിലെത്തി സ്റ്റെല്ലയെ മികച്ച കേഡറ്റ് ആയി തെരഞ്ഞെടുക്കുകയും അവാർഡ് നൽകുകയും ചെയ്തു.

നാജിയ ഷെറിൻ
7 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ