ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പ്രകൃതി തൻ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി തൻ രോദനം

 എൻ അമ്മതൻ ഭൂമി-
ക്കു കാവലാകും ഞാൻ
എൻ ഹൃദയമാം മണ്ണിൽ
മനുഷ്യാ നീ പ്ലാസ്റ്റിക് എന്ന
വിഷം കുത്തി നിറച്ചു
എൻ ശക്തമാം ജലം
നീ മലിനമാക്കി
എൻ അമ്മതൻ തണലാം
മരങ്ങൾ നീ വെട്ടിമുറിച്ചു
എൻ സഹോദരങ്ങളാം
പുഴയും, മലയും നീ
നശിപ്പിച്ചു.
നിൻ ക്രൂര പ്രവൃത്തിതൻ ഫലം
എൻ അമ്മതൻ കോപം
പ്രളയം, കൊടുങ്കാറ്റ് , ഭൂചലനം
ഇതെൻ അമ്മതൻ ശാപം
മനുഷ്യാ നീ ഓർത്തു
കൊള്ളൂ...
നിൻ ജീവിതം എൻ
അമ്മതൻ ദാനം
നിൻ ജലം, ഭക്ഷണം, വസ്ത്രം
ദൈവം നൽകി നിൻ ജീവിതം
നീ നന്മതൻ പൂ കൊണ്ട്
വിരിയിക്കൂ ...

ഷാദിയ എം
10 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabsheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത